അക്രമം അരുതെന്ന് എഴുതിപ്പിടിച്ചുകൊണ്ട് കൊളംബിയയിലെ ജനങ്ങൾ പ്രകടനം നടത്തുന്നു (ഒരു പഴയ ചിത്രം) അക്രമം അരുതെന്ന് എഴുതിപ്പിടിച്ചുകൊണ്ട് കൊളംബിയയിലെ ജനങ്ങൾ പ്രകടനം നടത്തുന്നു (ഒരു പഴയ ചിത്രം) 

കൊളംബിയായിൽ അക്രമങ്ങൾക്കറുതിയുണ്ടാകാൻ പാപ്പാ പ്രാർത്ഥിക്കുന്നു!

കൊളംബിയയുടെ തെക്കുപടിഞ്ഞാറൻ പസഫിക് പ്രദേശത്തുണ്ടായ അക്രമപ്രവർത്തനങ്ങളെ പാപ്പാ അപലപിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തെക്കൻ കൊളംബിയയിൽ അക്രമത്തിന് ഇരകളായായവരുടെ ചാരെ  താൻ ആത്മീയമായി സന്നിഹിതനാണെന്ന് മാർപ്പാപ്പാ അറിയിക്കുന്നു.

വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ കൊളംബിയയിലെ കത്തോലിക്കാ മെത്രാൻസംഘത്തിൻറെ അദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് ഓസ്കാർ ഉർബീന ഒർത്തേഗയ്ക്ക് (Oscar Urbina Ortega) ഫ്രാൻസീസ് പാപ്പായുടെ നാമത്തിൽ വെള്ളിയാഴ്ച (09/04/21) ഒപ്പിട്ടയച്ച സന്ദേശത്തിലാണ് കൊളംബിയയുടെ തെക്കൻ പ്രദേശത്തെ നാടകീയമായ സാഹചര്യം പാപ്പാ അനുസ്മരിക്കുകയും തൻറെ സാമീപ്യം ഉറപ്പുനല്കുകയും ചെയ്തിരിക്കുന്നത്. 

കൊളംബിയയുടെ തെക്കുപടിഞ്ഞാറൻ പസഫിക് പ്രദേശത്തുണ്ടായ അക്രമപ്രവർത്തനങ്ങളെ പാപ്പാ അപലപിക്കുകയും ഏറെ യാതനകൾക്കിടയിൽ കഴിയുന്ന ജനത്തിൻറെ ചാരെയുള്ള തൻറെ സാന്നിദ്ധ്യം വെളിപ്പെടുത്തുകയും ചെയ്യുന്നു.

ആ പ്രദേശത്താകമാനം സമാധാനത്തിൻറെതായ ബന്ധങ്ങൾ വളർത്താൻ മെത്രാന്മാരും വൈദികരും സന്ന്യാസീസന്ന്യാസിനികളും അത്മായവിശ്വാസികളുമുൾപ്പെട്ട സഭാംഗങ്ങൾ പ്രതിബദ്ധതയോടെ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് പാപ്പാ അനുസ്മരിക്കുന്നു.

അടുത്തയിടെ കൊളംബിയായുടെ തെക്കുഭാഗത്ത് നിരവധി അക്രമസംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്.

.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 April 2021, 14:43