ഇറ്റലിയിലെ ഓർത്തഡോക്സ് മെത്രാപ്പോലീത്തായും മദ്ധ്യയൂറോപ്പിലെ എക്സാർക്കുമായി ,സ്ഥാനമേറ്റ മെത്രാപ്പോലീത്ത പോളികാർപ്പോസ് സ്താവ്രോപൗലോസ് (Polycarpos Stavropoulos) ഇറ്റലിയിലെ ഓർത്തഡോക്സ് മെത്രാപ്പോലീത്തായും മദ്ധ്യയൂറോപ്പിലെ എക്സാർക്കുമായി ,സ്ഥാനമേറ്റ മെത്രാപ്പോലീത്ത പോളികാർപ്പോസ് സ്താവ്രോപൗലോസ് (Polycarpos Stavropoulos) 

സഭൈക്യപ്രയാണത്തിൽ മുന്നേറാൻ കഴിയട്ടെ, പാപ്പാ!

ഇറ്റലിയിലെ ഓർത്തഡോക്സ് മെത്രാപ്പോലീത്തായും മദ്ധ്യയൂറോപ്പിലെ എക്സാർക്കുമായി മെത്രാപ്പോലീത്ത പോളികാർപ്പോസ് സ്താവ്രോപൗലോസ് (Polycarpos Stavropoulos) സ്ഥാനമേറ്റു;പാപ്പാ ആശംസ അറിയിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഏറ്റം ദുർബ്ബലവിഭാഗങ്ങൾക്കു വേണ്ടി, വിശിഷ്യ, മഹാമാരിയുടെ ഈ കാലത്ത്, ഉദാരതയോടെ സംഘാതമായി യത്നിക്കാൻ കത്തോലിക്കർക്കും ഓർത്തഡോക്സ്കാർക്കും കഴിയട്ടെയെന്ന് പാപ്പാ ആശംസിക്കുന്നു.

വ്യാഴാഴ്‌ച (11/03/21)  ഇറ്റലിയിലെ ഓർത്തഡോക്സ് മെത്രാപ്പോലീത്തായും മദ്ധ്യയൂറോപ്പിലെ എക്സാർക്കുമായി മെത്രാപ്പോലീത്ത പോളികാർപ്പോസ് സ്താവ്രോപൗലോസ് (Polycarpos Stavropoulos) സ്ഥാനമേറ്റ അവസരത്തിൽ  അദ്ദേഹത്തിന് അയച്ച സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ആശംസയുള്ളത്.

ഗ്രീക്കുകാരുടെ വിശുദ്ധ ഗ്രിഗോറിയസിൻറെ നാമത്തിൽ ഇറ്റലിയിലെ വെനീസിലുള്ള ദേവാലയത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്.

കത്തോലിക്കാ-ഓർത്തഡോക്സ് സഭകൾക്കിടയിലുള്ള കൂട്ടായ്മ ദൈവകൃപയാൽ, സമ്പൂർണ്ണ ദൃശ്യ ഐക്യമായി പരിണമിക്കുമെന്ന പ്രത്യാശ പാപ്പാ പ്രകടിപ്പിക്കുന്നു.

മെത്രാപ്പോലീത്ത പോളികാർപ്പോസ് സ്താവ്രോപൗലോസിനും അദ്ദേഹത്തിൻ ശുശ്രൂഷാദൗത്യത്തിനും, ദൈവം, അനുഗ്രഹങ്ങൾ സമൃദ്ധമായി ചൊരിയുന്നതിനു വേണ്ടി പാപ്പാ പ്രാർത്ഥിക്കുകയും ചെയ്യുന്നു.  

ക്രൈസ്തവൈക്യപരിപോഷണത്തിനായുള്ള പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ കുർത്ത് കോഹും (Cardinal Kurt Koch)  ആശംസാസന്ദേശമയച്ചു.

കത്തോലിക്കാഒർത്തഡോക്സ് സഭകളുടെ സമ്പുർണ്ണമായ പുനരൈക്യത്തിലേക്കുള്ള യാത്ര യഥാർത്ഥവും ഫലപ്രദവുമായ സംഭാവനയേകുന്നതിന്, ദൈവവചനപ്രഘോഷണത്തിലും പുത്തൻ തലമുറകളുടെ വിദ്യഭ്യാസത്തിലും ഏറ്റം ആവശ്യത്തിലിരിക്കുന്നവരുടെ സേവനത്തിലും ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ടതിൻറെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 March 2021, 12:45