സാൻ മരീനോ റിപ്പബ്ളിക്കിന്റെ രാഷ്ട്രപതിമാരായ അലസ്സാന്ദ്രോ കർദ്ദെല്ലിയും മിർക്കോ ദൊൾച്ചീനിയും  പാപ്പായുമായി കൂടികാഴ്ച്ച നടത്തുന്നു. സാൻ മരീനോ റിപ്പബ്ളിക്കിന്റെ രാഷ്ട്രപതിമാരായ അലസ്സാന്ദ്രോ കർദ്ദെല്ലിയും മിർക്കോ ദൊൾച്ചീനിയും പാപ്പായുമായി കൂടികാഴ്ച്ച നടത്തുന്നു. 

സാൻ മരീനോ രാഷ്ട്രതലവന്മാരുമായി പാപ്പാ കൂടിക്കാഴ്ച നടത്തി

അന്തർദേശീയ വിഷയങ്ങളും, യൂറോപ്പമായുള്ള ബന്ധവും ചർച്ച ചെയ്ത വിഷയങ്ങളിൽ ഉൾപ്പെട്ടിരുന്നു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഇറ്റലിയുടെ മദ്ധ്യ വടക്കൻ പ്രദേശത്തായി കിടക്കുന്ന സാൻ മരീനോ റിപ്പബ്ലിക്കിന്  തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് രാഷ്ട്രപതിമാരാണുള്ളത്. മാർച്ച് പതിനഞ്ചാം തിയതി വത്തിക്കാനിൽ പാപ്പായുമായി  നടന്ന  കൂടിക്കാഴ്ചയിൽ പരിശുദ്ധ സിംഹാസനവുമായുള്ള സൃഷ്ടിപരമായ സഹകരണം സാൻ മരീനോ റിപ്പബ്ളിക്കിന്റെ രാഷ്ട്രപതിമാരായ അലസ്സാന്ദ്രോ കർദ്ദെല്ലിയും മിർക്കോ ദൊൾച്ചീനിയും വീണ്ടും വാഗ്ദാനം ചെയ്തു.

ഫ്രാൻസിസ് പാപ്പയുമായി അവർ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു എന്നും പരസ്പരമുള്ള സഹകരണത്തെക്കുറിച്ച് രണ്ടു ഭാഗത്തും സംതൃപ്തിയാണുള്ളതെന്നും വത്തിക്കാന്റെ മാധ്യമ വിഭാഗം പുറത്തിറക്കിഅന്തർദേശീയ വിഷയങ്ങളും, യൂറോപ്പമായുള്ള ബന്ധവും ചർച്ച ചെയ്ത വിഷയങ്ങളിൽ ഉൾപ്പെടുന്നു. സാൻ മരീനോയിലെ ആരോഗ്യ അടിയന്തിരാവസ്ഥയും, പ്രതിരോധ കുത്തിവയ്പ്പും, കുടുംബം, പുതുതായി ജനിക്കുന്ന കുട്ടികൾക്കായുള്ള സഹായങ്ങൾ, കുടിയേറ്റം, മാനുഷീക ഇടനാഴി എന്നിവയെ സംബന്ധിച്ചും ചർച്ച നടത്തിയെന്നും പ്രസ്താവന പറഞ്ഞു. ഫ്രാൻസീസ് പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാന്റെ വിദേശകാര്യ സെക്രട്ടറി മോൺ. പോൾ റിച്ചാർഡ് ഗാല്ലെഗെറോടൊപ്പം രാഷ്ട്രപതിമാർ വത്തിക്കാൻ രാജ്യത്തിന്റെ സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിനെയും സന്ദർശിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 March 2021, 12:25