ഫയൽ ചിത്രം -  സാന്താ മാർത്തയിലെ കപ്പേളയിൽനിന്നും ഫയൽ ചിത്രം - സാന്താ മാർത്തയിലെ കപ്പേളയിൽനിന്നും 

“സ്നേഹത്തിന്‍റെ ആനന്ദവു”മായി ആഗോളസഭയിലെ കുടുംബവർഷം

ആസന്നമാകുന്ന മാർച്ച് 19, വിശുദ്ധ യൗസേപ്പിതാവിന്‍റെ മഹോത്സവത്തിൽ കുടുംബവർഷത്തിന് തുടക്കമാകും.

- ഫാദർ വില്യം  നെല്ലിക്കൽ 

1. ഒരു കുടുംബ നവീകരണപദ്ധതി
പാപ്പാ ഫ്രാൻസിസ് പ്രഖ്യാപിച്ച വിശുദ്ധ യൗസേപ്പിതാവിന്‍റെ വർഷത്തിലെ (2020 ഡിസംബർ 8-മുതൽ – 2021 ഡിസംബർ 8-വരെ) സിദ്ധന്‍റെ തിരുനാളിലാണ് കുടുംബവർഷത്തിന് ആരംഭം കുറിക്കുന്നത്. 2020 ഡിസംബർ 27-ന്‍റെ ത്രികാലപ്രാർത്ഥനയുടെ അന്ത്യത്തിൽ പാപ്പാ ഫ്രാൻസിസ് പ്രഖ്യാപിച്ചതു പ്രകാരമാണ് കുടുംബവർഷത്തിന് ആരംഭം കുറിക്കുന്നത്. 2016-ൽ നടന്ന കുടുംബങ്ങളെ സംബന്ധിച്ച മെത്രാന്മാരുടെ സിനഡു സമ്മേളനത്തിനുശേഷം പാപ്പാ ഫ്രാൻസിസ് പ്രബോധിപ്പിച്ച അപ്പസ്തോലിക പ്രബോധനം “സ്നേഹത്തിന്‍റെ ആനന്ദ”ത്തെ ആധാരമാക്കിയാണ് (Amoris Laetitia) കുടുംബങ്ങളുടെ നവീകരണം ലക്ഷ്യമിടുന്ന ഈ കുടുംബവർഷം ദേശീയ പ്രാദേശിക സഭകളിൽ ആചരിക്കപ്പെടുവാൻ പോകുന്നത്.

2. മെത്രാന്‍മാരുടെ സിനഡുസമ്മേളനത്തിലെ
കുടുംബ നവീകരണചിന്തകൾ

2021 മാർച്ച് 19-ന് ആരംഭിക്കുന്ന കുടുംബവർഷം 2022 ജൂൺ 23-മുതൽ 27-വരെ റോമിൽ സംഗമിക്കുന്ന 10-ാമത് രാജ്യാന്തര കുടുംബ സംഗമത്തിന്‍റെ സമാപനദിനംവരെ നീണ്ടുനില്ക്കും. മെത്രാന്മാരുടെ സിനഡു സമ്മേളനത്തിനുശേഷം പാപ്പാ ഫ്രാൻസിസ് കുടുംബങ്ങൾക്കായി പ്രബോധിപ്പിച്ച പ്രമാണരേഖ, “സ്നേഹത്തിന്‍റെ ആനന്ദ”ത്തിലെ നവീകരണപദ്ധതി ക്രിസ്തീയ കുടുംബങ്ങളിൽ ചൂഴ്ന്നിറങ്ങണം എന്ന ആഗ്രഹത്തോടെയാണ് ഈ കുടുംബവർഷം ആഗോളസഭയിൽ പ്രഖ്യാപിച്ചിട്ടുള്ളത്. മെത്രാന്മാരുടെ സിനഡു സമ്മേളത്തിൽ ഉരുത്തിരിഞ്ഞ കുടുംബങ്ങളുടെ നവീകരണപദ്ധതി ഉൾക്കൊള്ളുന്ന അപ്പസ്തോലിക പ്രബോധനം, “സ്നേഹത്തിന്‍റെ ആനന്ദം” അതിന്‍റെ 5-ാം വാർഷികം ആചരിക്കുന്നതും മാർച്ച് 19-നു തന്നെയാണ്.

3. മുൻപാപ്പാ ബെനഡിക്ടിന്‍റെ
നാമഹേതുകത്തിരുനാൾ

ഈ മാർച്ച് 19-ന്‍റെ മറ്റൊരു സവിശേഷത പാപ്പാ ഫ്രാൻസിസ് തന്‍റെ സ്ഥാനാരോഹണത്തിന്‍റെ 8-ാം വാർഷികം അനുസ്മരിക്കുന്നതാണ്. സ്ഥാനത്യാഗിയായ മുൻപാപ്പാ ബെനഡിക്ട് 16-ാമൻ, ജോസഫ് റാത്സിങ്കർ തന്‍റെ നാമഹേതുക തിരുനാൾ ആചരിക്കുന്ന ദിനംകൂടിയാണിത്.

4. കുടുംബവർഷത്തെ സംബന്ധിച്ച വിവരങ്ങൾക്ക്...
കുടുംബം, അൽമായർ, ജീവൻ എന്നിവയുടെ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ സംഘമാണ്  "സ്നേഹത്തിന്‍റെ ആനന്ദം"  സഭാപ്രബോധനത്തെ ആധാരമാക്കിയുള്ള കുടുംബ വർഷത്തിന് നേതൃത്വം നല്കുന്നത്.

Visit the site for details : 
http://www.laityfamilylife.va/content/laityfamilylife/en.html

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 March 2021, 13:15