ഒരു രോഗിക്ക് ആവശ്യമായ മരുന്ന് നല്കുന്ന രംഗം! ഒരു രോഗിക്ക് ആവശ്യമായ മരുന്ന് നല്കുന്ന രംഗം! 

ചികിത്സ ആർക്കും നിഷേധിക്കപ്പെടരുത്!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

എല്ലാവർക്കും ലഭ്യമാകത്തക്കവിധം ആവശ്യമായ ചികിത്സകൾ പരിപോഷിപ്പിക്കേണ്ടതിൻറെ ആവശ്യകത മാർപ്പാപ്പാ ചൂണ്ടിക്കാട്ടുന്നു.

ശനിയാഴ്ച (06/02/21) കണ്ണിചേർത്ത  ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇത് ഊന്നിപ്പറഞ്ഞിരിക്കുന്നത്.

“കൂടുതൽ ദുർബ്ബലരായ ജനങ്ങളെ മറക്കാതിരിക്കാനും ഏറ്റവും ദരിദ്രജനവിഭാഗത്തെ ബാധിക്കുന്ന, അവഗണിക്കപ്പെട്ട ഉഷ്ണ മേഖലാ രോഗങ്ങളിൽ സവിശേഷ ശ്രദ്ധ ചെലുത്താനും ഞാൻ, മാനവസാഹോദര്യ ചൈതന്യത്തിൽ, എല്ലാവരെയും ക്ഷണിക്കുന്നു. ആരും പിന്നിലായി പോകാതിരിക്കത്തവിധം നമുക്ക് വേണ്ടത്ര ചികിത്സകൾ വർദ്ധമാനമാക്കാം” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.   

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

IT: Nello spirito della fratellanza umana invito tutti a non dimenticare le popolazioni più vulnerabili con particolare attenzione alle malattie tropicali trascurate che colpiscono le persone più povere. Promuoviamo le necessarie cure in modo che nessuno resti indietro.

EN: In the spirit of human fraternity, I invite everyone not to forget the most vulnerable populations, and to give particular attention to neglected tropical diseases that affect the poorest people. Let us promote the necessary treatments so that no one will be left behind.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 February 2021, 17:54