ഫ്രാൻസീസ് പാപ്പാ ഒരു പുൽക്കൂടിനു മുന്നിൽ! ഫ്രാൻസീസ് പാപ്പാ ഒരു പുൽക്കൂടിനു മുന്നിൽ! 

നാം കേൾക്കുകയും കാണുകയും ചെയ്തവയ്ക്ക് ദൈവത്തെ മഹത്വപ്പെടുത്തുക!

പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യേശുവാണ് നമ്മുടെ രക്ഷകൻ എന്ന സദ്വാർത്ത ലോകത്തിനേകുകയെന്ന നമ്മുടെ കടമയെക്കുറിച്ച് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.

ശനിയാഴ്ച (09/01/21) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.

“ക്രിസ്തുമസ്സ് കടന്നുപോകുന്നു. എന്നാൽ നമ്മൾ കുടുംബജീവിതത്തിലേക്ക് മടങ്ങണം, ജോലിയിൽ പ്രവേശിക്കണം, നമ്മൾ കേൾക്കുകയും കാണുകയും ചെയ്തവയ്ക്കെല്ലാം, നാം പരിവർത്തിതരായി, ദൈവത്തെ മഹത്വപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്തുകൊണ്ടായിരിക്കണം ഈ തിരിച്ചുപോക്ക്. യേശുവാണ് നമ്മുടെ പരിത്രാതാവ് എന്ന സുവാർത്ത നാം ലോകത്തിലെത്തിക്കണം” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 January 2021, 14:56