തിരയുക

തിരുവചനത്തിന്‍റെ ഞായര്‍ 24-01-2021 തിരുവചനത്തിന്‍റെ ഞായര്‍ 24-01-2021 

തിരുവചനത്തിന്‍റെ ഞായര്‍ : പാപ്പാ ഫ്രാന്‍സിസിന്‍റെ ദിവ്യബലി

ജനുവരി 24-Ɔο തിയതി, തിരുവചനത്തിന്‍റെ ഞായറാഴ്ച വത്തിക്കാനില്‍... തത്സമയം - യു-ട്യൂബ് ലിങ്ക് : https://www.youtube.com/watch?v=y-rzie9G0Tc

- ഫാദര്‍ വില്യം നെല്ലിക്കല്‍ ‍

വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസ് ദിവ്യബലി അര്‍പ്പിക്കുകയും വചനപ്രഭാഷണം നടത്തുകയും ചെയ്യും. പാപ്പായുടെ ദിവ്യബലിയും ത്രികാലപ്രാര്‍ത്ഥനയും വത്തിക്കാന്‍ ന്യൂസ് പോര്‍ട്ടലും യൂട്യൂബ് ചാനലും തത്സമയം സംപ്രേഷണംചെയ്യും.

ദിവ്യബലി തത്സമയം
ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ്
2.30-നാണ് പാപ്പാ ദിവ്യബലി അര്‍പ്പിക്കുന്നത്. കോവിഡ് 19-ന്‍റെ വ്യാപനം കണക്കിലെടുത്ത് വളരെ കുറച്ചുപേരുടെ കൂട്ടായ്മയിലായിരിക്കും പാപ്പാ ബസിലിക്കയിലെ ഭദ്രാസനത്തിന്‍റെ അള്‍ത്താരയില്‍ ദിവ്യബലി അര്‍പ്പിക്കുന്നത്.

ത്രികാലപ്രാര്‍ത്ഥന തത്സമയം
പ്രാദേശിക സമയം കൃത്യം 12 മണിക്ക്, ഇന്ത്യയിലെ സമയം വൈകുന്നരം 4.30-ന് പാപ്പാ അപ്പസ്തോലിക അരമനയിലെ‍ ഗ്രന്ഥാലയത്തില്‍നിന്നും ഓണ്‍ ലൈനില്‍ ത്രികാലപ്രാര്‍ത്ഥനയ്ക്ക് നേതൃത്വംനല്കുകയും ജനങ്ങളെ അഭിവാദ്യംചെയ്യുകയും ചെയ്യും.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 January 2021, 13:46