ഒരു ആണവ പരീക്ഷണ ദൃശ്യം 14/03/2019 ഒരു ആണവ പരീക്ഷണ ദൃശ്യം 14/03/2019 

അണുവായുധ നിർമ്മാർജ്ജനത്തിനായി പ്രവർത്തിക്കുക !

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശങ്ങൾ:അണുവായുധ നിരോധന കരാറും ക്രൈസ്തവൈക്യത്തിനായുള്ള പ്രാർത്ഥനയും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അണുവായുധങ്ങളില്ലാത്ത ഒരു ലോകത്തിനാവശ്യമായ സാഹചര്യങ്ങൾ പരിപോഷിപ്പിക്കാൻ പാപ്പാ പ്രചോദനം പകരുന്നു.

ആണവായുധ നിരോധനക്കരാർ പ്രാബല്യത്തിലാകുന്ന വെള്ളിയാഴ്ച (22/01/21)   കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ പ്രോത്സാഹനമേകുന്നത്.

"സമാധാനത്തിൻറെയും ബഹുമുഖ സഹകരണത്തിൻറെയും പുരോഗതിക്ക് സംഭാവനയേകിക്കൊണ്ട്, അണുവായുധമുക്തമായ ഒരു ലോകത്തിനാവശ്യമായ സാഹചര്യങ്ങൾ ഊട്ടിവളർത്താൻ നിശ്ചയദാർഢ്യത്തോടെ പരിശ്രമിക്കുന്നതിന് എല്ലാ രാഷ്ട്രങ്ങൾക്കും സകലയാളുകൾക്കും ഞാൻ അതിശക്തം പ്രചോദനം പകരുന്നു” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

ക്രൈസ്തവൈക്യത്തിനായുള്ള പ്രാർത്ഥനയുടെ പ്രാധാന്യം ചൂട്ടിക്കാട്ടുന്ന ഒരു സന്ദേശവും പാപ്പാ അന്ന് ട്വിറ്ററിൽ കുറിച്ചു.

“സംഘർഷങ്ങളുടെ മേൽ ഐക്യം അധീശത്വം പുലർത്തുന്നതിനായി ക്ലേശകരമായ ഈ വേളയിൽ പ്രാർത്ഥന കൂടുതൽ ആവശ്യമാണ്. നമ്മുടെ സൽമാതൃക ഇതിന് മൗലികമാണ്: സമ്പൂർണ്ണവും ദൃശ്യവുമായ ഐക്യത്തിലേക്കുള്ള പാതയിൽ ക്രൈസ്തവർ മുന്നേറേണ്ടത് സത്താപരമാണ്” എന്നാണ് പാപ്പാ “പ്രാർത്ഥന” (#Prayer), “ക്രൈസ്തവൈക്യം” (#ChristianUnity) എന്നീ ഹാഷ്ടാഗുകളോടുകൂടി കണ്ണിചേർത്ത പ്രസ്തുത സന്ദേശം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

1 Tweet n. 1 –  11:30

IT: Incoraggio vivamente tutti gli Stati e tutte le persone a lavorare con determinazione per promuovere le condizioni necessarie per un mondo senza armi nucleari, contribuendo all’avanzamento della pace e della cooperazione multilaterale, di cui oggi l’umanità ha tanto bisogno.

EN: I strongly encourage all States and all people to work decisively toward promoting conditions necessary for a world without nuclear weapons, contributing to the advancement of peace and multilateral cooperation which humanity greatly needs today.

Tweet n. 2 – 15:00

IT: In questo tempo di gravi disagi è ancora più necessaria la #preghiera perché l’unità prevalga sui conflitti. È fondamentale il nostro buon esempio: è essenziale che i cristiani proseguano il cammino verso l’unità piena, visibile. #UnitàdeiCristiani

EN: During this time of serious hardship, this #Prayer is even more necessary so that unity might prevail over conflicts. Our good example is fundamental: it is essential that Christians pursue the path toward full visible unity. #ChristianUnity

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 January 2021, 15:00