ത്രികാല പ്രാര്‍ത്ഥനാ വേദി... ത്രികാല പ്രാര്‍ത്ഥനാ വേദി... 

മനുഷ്യര്‍ ദൈവമക്കളാകുന്ന മഹോത്സവമാണ് ക്രിസ്തുമസ്

ജനുവരി 10-Ɔο തിയതി പാപ്പാ ഫ്രാന്‍സിസ് 'ട്വിറ്ററി'ല്‍ പങ്കുവച്ച സന്ദേശം.

ഞായറാഴ്ച,   ജനുവരി 10-ന് സഭ ആചരിച്ച ക്രിസ്തുവിന്‍റെ ജ്ഞാനസ്നാനത്തിരുനാളോടെ ക്രിസ്തുമസ്സ്കാലം അവസാനിച്ച് സാധാരണകാലം ആരാധനക്രമത്തില്‍ ആരംഭിക്കുകയാണെന്ന കാര്യം വത്തിക്കാനില്‍ നടന്ന ത്രികാലപ്രാര്‍ത്ഥനയില്‍ പാപ്പാ എല്ലാവരെയും അനുസ്മരിപ്പിച്ചു. എന്നിട്ട് ക്രിസ്തുമസ്സിനെ കുറിച്ച് ഒറ്റവരി ചിന്ത പാപ്പാ  കണ്ണിചേര്‍ത്തു :

“ദൈവം മനുഷ്യനായി പിറന്നതിനാലാണ് നാം ദൈവമക്കളാകുന്നത്. ഇതാണ് ക്രിസ്തുമസ്സിന്‍റെ മഹത്തായ സന്ദേശം.”  #ക്രിസ്തുമസ് 

This is the great meaning of #Christmas: God becomes man so that we can become children of God.

ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ചു.


translation : fr william nellikal
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 January 2021, 13:27