പൊതുകൂടിക്കാഴ്ചാ വേദിയില്‍നിന്ന്... പൊതുകൂടിക്കാഴ്ചാ വേദിയില്‍നിന്ന്... 

അക്രമത്തിലൂടെ നേടുന്നതൊന്നും വിജയമല്ലെന്ന് പാപ്പാ ഫ്രാന്‍സിസ്

കാപ്പിത്തോള്‍ കുന്നിലെ അതിക്രമത്തെക്കുറിച്ച്...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

കലാപം - ജനാധിപത്യത്തിന്‍റെ പക്വതയില്ലായ്മ
അമേരിക്കന്‍ കോണ്‍ഗ്രസ്സിന്‍റെ ഭരണകേന്ദ്രമായ ന്യൂയോര്‍ക്കിലെ കാപ്പിത്തോള്‍ കുന്നിലെ സംഭവങ്ങളില്‍ താന്‍ ഏറെ വേദനിക്കുന്നെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ജനുവരി 6-ന് അമേരിക്കയുടെ ഭരണകേന്ദ്രമായ കാപ്പിത്തോള്‍ കുന്നിലേയ്ക്ക് സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ട്രംപിന്‍റെ വന്‍കൂട്ടം അനുഭാവികള്‍ അക്രമപരമായി കൈയ്യേറിയ സംഭവത്തിലാണ് പാപ്പാ പ്രസ്താവനയിലൂടെ വേദനയും ദുഃഖവും രേഖപ്പെടുത്തിയത്. ജനാധിപത്യത്തില്‍ ഏറെ അച്ചടക്കവും ചിട്ടയും പക്വതയുമുള്ള അമേരിക്കന്‍ ജനത കോണ്‍ഗ്രസ്സ് മന്ദിരത്തിലേയ്ക്കു നടത്തിയ അക്രമപരമായ കടന്നുകയറ്റത്തെ താന്‍ ഏറെ വേദനയോടും ദുഃഖത്തോടും കൂടിയാണ് കാണുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു.

അക്രമത്തിലൂടെയുള്ള നേട്ടം വിജയമല്ല
ജനുവരി 11, തിങ്കളാഴ്ച വത്തിക്കാന്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് ന്യൂയോര്‍ക്കില്‍ നടക്കുന്ന അക്രമരാഷ്ട്രീയത്തില്‍ പാപ്പാ ദുഃഖം രേഖപ്പെടുത്തിയത്. ഏറെ പക്വമാര്‍ന്ന സമൂഹത്തിലും പലപ്പോഴും പോരായ്മകള്‍ ഉണ്ടെന്നും, സമൂഹത്തിനും ജനാധിപത്യത്തിനും പൊതുനന്മയ്ക്കും എതിരായി നീങ്ങുന്നവര്‍ എവിടെയും ഉണ്ടെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അക്രമത്തെ അപലപിച്ച പാപ്പാ, അതിക്രമങ്ങള്‍ അഴിച്ചുവിടുന്ന ട്രംപ് അനുഭാവപക്ഷം എന്ന പ്രസ്ഥാനത്തെയും കുറ്റപ്പെടുത്തി. ഒരു ജനതയ്ക്കും അക്രമത്തിലൂടെ ലഭ്യമാകുന്ന വിജയത്തില്‍ ആനന്ദിക്കുവാനോ, നേട്ടമായി പ്രഖ്യാപിക്കുവാനോ ആഘോഷിക്കുവാനോ സാദ്ധ്യമല്ലെന്നു പാപ്പാ പ്രസ്താവനയിലൂടെ അറിയിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 January 2021, 13:26