പാപ്പാ ഫ്രാൻസീസ്! പാപ്പാ ഫ്രാൻസീസ്! 

ഏവർക്കും പാപ്പായുടെ പ്രാർത്ഥനകൾ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈ ദിനങ്ങളിൽ തനിക്കു ലഭിച്ച ആശംസാസന്ദേശങ്ങൾക്കും പ്രാർത്ഥനകൾക്കും പാപ്പാ നന്ദി പ്രകാശിപ്പിക്കുന്നു.

ശനിയാഴ്ച (26/12/20) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ തൻറെ കൃതജ്ഞത രേഖപ്പെടുത്തിയത്.

പാപ്പാ ട്വിറ്ററിൽ കുറിച്ചത് ഇപ്രകാരമാണ്:

"ഈ ദിനങ്ങളിൽ എനിക്ക് റോമിലും ലോകത്തിൻറെ ഇതര ഭാഗങ്ങളിലും നിന്ന് ആശംസാസന്ദേശങ്ങൾ ലഭിച്ചു. ഓരോരുത്തർക്കും മറുപടി നല്കാൻ പറ്റാത്ത സാഹചര്യത്തിൽ എല്ലാവരോടും ഞാൻ നന്ദി പറയുന്നു, പ്രത്യേകിച്ച്, പ്രാർത്ഥനാ സമ്മാനത്തിന്. അതു ഞാൻ പ്രതിസമ്മാനിക്കുകയും ചെയ്യുന്നു”.

അതിനിടെ, പാപ്പാ തിരുപ്പിറവിത്തിരുന്നാൾ ദിനത്തിൽ വവിധ ട്വിറ്റർ സന്ദേശങ്ങൾ കണ്ണിചേർക്കുകയുണ്ടായി. 

അവയിലൊന്നിൽ പാപ്പാ എല്ലാവരും സഹോദരങ്ങളാണെന്ന ആശയം അവതരിപ്പിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു:

“ഓരോ വ്യക്തിയും എൻറെ സഹോദരനാണ്. ഒരോരുത്തരിലും ദൈവവദനത്തിൻറെ പ്രതിഫലനം ഞാൻ കാണുന്നു. കർത്താവ് എന്നോട് സഹായം അഭ്യർത്ഥിക്കുന്നതാണ് ഞാൻ യാതനകളനുഭവിക്കുന്നവരിൽ കാണുന്നത്. രോഗിയിലും ദരിദ്രനിലും തൊഴിൽരഹിതനിലും പാർശ്വവത്കൃതനിലും, കുടിയേറ്റക്കാരനിലും, അഭയാർഥിയിലും അതു ഞാൻ കാണുന്നു. 

ഈ ആശയം പാപ്പാ ക്രിസ്തുമസ്സ് ദിനത്തിൽ നല്കിയ “ഊർബി ഏത്ത് ഓർബി” സന്ദേശത്തിൽ നിന്ന് അടർത്തിയെടുത്തതാണ്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 December 2020, 14:13