തിരയുക

ഫയല്‍ ചിത്രം - പാപ്പാ യുവജനങ്ങള്‍ക്കൊപ്പം ഫയല്‍ ചിത്രം - പാപ്പാ യുവജനങ്ങള്‍ക്കൊപ്പം  

യുവജനങ്ങളോ‌ടു പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രത്യേക അഭ്യര്‍ത്ഥന

നവംബര്‍ 22-Ɔο തിയതി ഞായറാഴ്ച സാമൂഹ്യശ്രൃംഖലയില്‍ പാപ്പാ കണ്ണിചേര്‍ത്തത്.

2023-ലെ ലിസ്ബണ്‍ ലോക യുവജനോത്സവത്തിനായുള്ള ചിഹ്നങ്ങള്‍ കൈമാറിയ വത്തിക്കാനിലെ ദിവ്യബലിയില്‍ പാപ്പാ നല്കിയ സുവിശേഷ പ്രഭാഷണത്തില്‍നിന്നും അടര്‍ത്തിയെടുത്ത ചിന്തയാണിത്.

“പ്രിയ യുവജനങ്ങളേ, നിങ്ങളുടെ ജീവിതസ്വപ്നങ്ങള്‍ കൈവെടിയരുത്. ജീവിതചക്രവാളങ്ങളെ സങ്കുചിതപ്പെടുത്തി ജീവിതയാത്രയുടെ വഴിയോരത്തു നിങ്ങള്‍ ‘പാര്‍ക്കു’ചെയ്തു കിടക്കണമെന്ന് ദൈവം ഒരിക്കലും ആഗ്രഹിക്കുന്നില്ല. മറിച്ച് മഹത്തായ നിങ്ങളുടെ ജീവിത ലക്ഷ്യങ്ങളിലേയ്ക്കു അനുദിനം കുതിക്കണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. #കുരിശുവഹിക്കുക

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

Dear young people, let us not give up on great dreams. The Lord does not want us to narrow our horizons or to remain parked on the roadside of life. He wants us to race boldly and joyfully towards lofty goals. #takeupthecross

translation : fr william nellikal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 November 2020, 07:50