ഫ്രാൻസീസ് പാപ്പായും വലിയ ഇമാം അഹമെദ് മൊഹമെദ് അഹമെദ് എൽ തയിബും (Ahmed Mohamed Ahmed El-Tayeb)  അബുദാബിയിൽ - ഒരു പഴയ ചിത്രം 04/02/2019 ഫ്രാൻസീസ് പാപ്പായും വലിയ ഇമാം അഹമെദ് മൊഹമെദ് അഹമെദ് എൽ തയിബും (Ahmed Mohamed Ahmed El-Tayeb) അബുദാബിയിൽ - ഒരു പഴയ ചിത്രം 04/02/2019 

പാപ്പായും വലിയ ഇമാം അൽ തയിബും!

പാപ്പായുടെ ട്വിറ്റർ സന്ദേശം: ഫ്രാൻസീസ് പാപ്പായും അൽ അഷറിലെ വലിയ ഇമാം അഹമെദ് എൽ തയിബും മാനവ സാഹോദര്യത്തിനുള്ള തങ്ങളുടെ പിന്തുണ ആവർത്തിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പാപ്പായും ഈജിപ്തിലെ അൽ-അഷറിലെ വലിയ ഇമാം അഹമെദ് മൊഹമെദ് അഹമെദ് എൽ തയിബും (Ahmed Mohamed Ahmed El-Tayeb) ഫോൺ സംഭാഷണം നടത്തി.

വെള്ളിയാഴ്ച (20/11/20) കണ്ണിചേർത്ത രണ്ടാമത്തെ ട്വിറ്റർ സന്ദേശത്തിലൂടെ ഫ്രാൻസീസ് പാപ്പാ തന്നെയാണ് ഇതു വെളിപ്പെടുത്തിയത്.

പത്തൊമ്പതാം തീയതി വ്യാഴാഴ്ച (19/11/20) ആണ് ഈ ഫോൺ സംഭാഷണം നടന്നതെന്ന് പാപ്പായുടെ ആംഗല ഭാഷയിലും അറബിയിലുമുള്ള ട്വിറ്റർ സന്ദേശം വ്യക്തമാക്കുന്നു.

പാപ്പായുടെ പുതിയ ചാക്രികലേഖനമായ “ഫ്രത്തേല്ലി തൂത്തി” (#FratelliTutti) എന്ന  ഹാഷ്ടാഗോടുകൂടി കുറച്ചിരിക്കുന്ന ട്വിറ്റർ സന്ദേശം ഇങ്ങനെയാണ്:

“എൻറെ സഹോദരനായ അൽ അഷറിലെ വലിയ ഇമാം എൽ തയിബുമായി ഇന്നലെ ഫോണിൽ സംസാരിച്ചതിൽ സന്തോഷമുണ്ട്. മതത്തിൻറെ പേരിലുള്ള അക്രമം, വിവേചനം, വെറുപ്പ് എന്നിവ തുടച്ചു നീക്കുന്നതിനുള്ള മാർഗ്ഗമായ മാനവ സാഹോദര്യത്തിനുള്ള ഞങ്ങളുടെ പിന്തുണ ഞങ്ങൾ ആവർത്തിച്ചു പ്രഖ്യാപിക്കുന്നു. മതങ്ങൾക്ക് ഇവയുമായി യാതൊരു ബന്ധവുമില്ല. # ഫ്രത്തേല്ലി തൂത്തി (#FratelliTutti) 

EN: A pleasure to speak by phone yesterday with my brother @alimamaltayeb, Grand Imam of Al-Azhar. We reaffirm our support to human fraternity as the solution to erase violence, discrimination and hatred in the name of religion. Religions have nothing to do with these. #FratelliTutti

AR:

أسعدني التحدث عبر الهاتف أمس مع أخي أحمد الطيب الإمام الأكبر شيخ الأزهر@alimamaltayeb. نعيد التأكيد مجدّدًا على دعمنا للأخوة الإنسانية كحل للقضاء على العنف والتمييز والكراهية باسم الدين. لا علاقة للأديان بهذه الأمور.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 November 2020, 15:29