ഇറ്റലിയിലെ, സിസിലിയിലുള്ള " ജേല "യിലുള്ള “കാരുണ്യത്തിൻറെ ചെറു ഭവനം” (“Piccola Casa della Misericordia”) ഇറ്റലിയിലെ, സിസിലിയിലുള്ള " ജേല "യിലുള്ള “കാരുണ്യത്തിൻറെ ചെറു ഭവനം” (“Piccola Casa della Misericordia”)  

പാപ്പാ: "കാരുണ്യക്കുടിൽ " ഒരു "സ്നേഹ സ്വപ്നം "

സ്വന്തം ജനത്തിൻറെ ദുരിതങ്ങളിലും കഷ്ടപ്പാടുകളിലുമുള്ള സഭയുടെ പങ്കുചേരലിൻറെ അഭിനന്ദനീയമായ ഒരു അടയാളമാണ് "കരുണയുടെ ചെറു ഭവന"മെന്ന് ഫ്രാൻസീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പ്രശ്നങ്ങളിലുഴലുന്നവരുടെ ചാരെ ആയിരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സഹനത്തിൻറെയും കീഴടങ്ങലിൻറെയുമായ അന്ധകാരത്തിൽ വെളിച്ചവും പ്രത്യാശയുമാണെന്ന് മാർപ്പാപ്പാ.

ഇറ്റലിയിലെ സിസിലിയിൽ ഉള്ള "ജേല" എന്ന സ്ഥലത്ത് തൻറെ ആഗ്രഹ പ്രകാരം പ്രവർത്തിച്ചു പോരുന്ന “കാരുണ്യത്തിൻറെ ചെറു ഭവനം” (“Piccola Casa della Misericordia”) എന്ന കേന്ദ്രത്തിൻറെ പ്രവർത്തനങ്ങളെ ശ്ലാഘിച്ചുകൊണ്ട് ഫ്രാൻസീസ് പാപ്പാ ഈ കേന്ദ്രത്തിൻറെ ചുക്കാൻ പിടിക്കുന്ന യുവ വൈദികൻ “ഡോൺ പാസ്ക്വലീനൊ ദി ദിയൊ” (Don Pasqualino Di Dio) യ്ക്കയച്ച അഭിനന്ദനക്കുറിപ്പിലാണ് ഈ പ്രസ്താവനയുള്ളത്.

2013- മാർച്ച് 17-ന് ഫ്രാൻസീസ് പാപ്പാ അർപ്പിച്ച ദിവ്യബലിയിൽ പങ്കുകൊള്ളുകയും അതിനു ശേഷം പാപ്പായുമായി കൂടിക്കാഴ്ച നടത്തുകയും തദ്ദവസരത്തിൽ, തൻറെ രൂപതയിലെ കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പാപ്പായെ ധരിപ്പിക്കുകയും ചെയ്ത  “ഡോൺ പാസ്ക്വലീനൊ ദി ദിയൊ” പാപ്പാ അന്നു നിർദ്ദേശിച്ചതനുസരിച്ചാണ് ഈ “കാരുണ്യക്കുടിലിന്” തുടക്കം കുറിച്ചത്.

സ്വന്തം ജനത്തിൻറെ ദുരിതങ്ങളിലും കഷ്ടപ്പാടുകളിലുമുള്ള സഭയുടെ പങ്കുചേരലിൻറെ അഭിനന്ദനീയമായ ഒരു അടയാളമാണ് ഈ ഭവനമെന്ന് പാപ്പാ പ്രസ്തവിച്ചു.

ദൈവപിതാവിൻറെ കാരുണ്യത്തിനും സ്നേഹാർദ്രതയ്ക്കും സാക്ഷ്യമേകുകയെന്ന സ്തുത്യർഹമായ ഈ ദൗത്യത്തിൽ പങ്കുചേരുന്ന സകലർക്കും പാപ്പാ തൻറെ പിന്തുണയും പ്രോത്സാഹനവും അറിയിച്ചു.

ഈ ഭവനം, സഹനങ്ങളുടെയും ആശയക്കുഴപ്പത്തിൻറെയുമായ ഈ വേളയിൽ, പ്രത്യേകിച്ച്, മഹാമാരിയുടെ ഈ കാലഘട്ടത്തിൽ “സ്നഹ സ്വപനം” ആണെന്ന് പാപ്പാ പറയുന്നു.

വലിച്ചെറിയലിൻറെയും സംശയത്തിൻറെയും സംസ്കൃതിയെ ആധിപത്യമുറപ്പിക്കാൻ അനുവദിക്കാതെ, ഏറ്റം ദുർബ്ബലരും വേധ്യരുമായവരുടെ കാര്യത്തിൽ കരുതലുള്ളവരായിരിക്കാൻ കഷ്ടപ്പാടുകളുടേതായ ഈ വേളയിൽ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 November 2020, 12:00