ഐക്യരാഷ്ട്രസഭയുടെ പ്രമാണരേഖ (UN CHARTER),  എഴുപത്തിയഞ്ചാം വാർഷികം 24/10/2020 ഐക്യരാഷ്ട്രസഭയുടെ പ്രമാണരേഖ (UN CHARTER), എഴുപത്തിയഞ്ചാം വാർഷികം 24/10/2020 

ഐക്യരാഷ്ട്രസഭയുടെ പ്രമാണരേഖഒരു സംശോധകബിന്ദു, പാപ്പാ

ഐക്യരാഷ്ട്രസഭയുടെ സ്ഥാപന ദിനം, 24 ഒക്ടോബർ, ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സകലരുടെയും സമഗ്ര പുരോഗതിക്ക് യുദ്ധം ഒഴിവാക്കുകയും നിയമവാഴച് ഉറപ്പാക്കുകയും വേണമെന്ന് മാർപ്പാപ്പാ.

1945 ഒക്ടോബർ 24-ന് രൂപീകൃതമായ ഐക്യരാഷ്ട്രസഭയുടെ സ്ഥാപനദിനാചരണത്തോടനുബന്ധിച്ച് “യുഎൻഡേ” (#UNDay) എന്ന എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

പാപ്പായുടെ പ്രസ്തുത സന്ദേശത്തിൻറെ പൂർണ്ണരൂപം ഇപ്രകാരമാണ്: 

“സകലർക്കുമായുള്ള സമഗ്ര മാനവവികസനം വേണമെങ്കിൽ നമ്മൾ നിയമവാഴ്ചയും കൂടിയാലോചനയും മദ്ധ്യസ്ഥതയും ഉറപ്പാക്കിക്കൊണ്ട് യുദ്ധം ഒഴിവാക്കണം. സുതാര്യതയോടും ആത്മാർത്ഥതയോടുംകുടി  പ്രയോഗത്തിൽ വരുത്തുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമാണരേഖ നീതിയുടെയും ശാന്തിയുടെയും സംശോധകബിന്ദുവാണ്”.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

ഐക്യരാഷ്ട്രസഭയുടെ എഴുപത്തിയഞ്ചാം സ്ഥാപനവാർഷികമാണ് ഇക്കൊല്ലം ആചരിക്കപ്പെടുന്നത്

അമേരിക്കൻ ഐക്യനാടുകളിൽ, ന്യുയോർക്ക് പട്ടണത്തിൽ, ഐക്യരാഷ്ട്രസഭയുടെ കേന്ദ്ര ആസ്ഥാനത്ത് ഇതോടനുബന്ധിച്ച് ഒരു ദിവസം നീളുന്ന പ്രത്യക ആഘോഷം പരിപാടികൾ ഒരുക്കിയിട്ടുണ്ട്. “വൈവിധ്യത്തിലെ അന്തർലീനശക്തി” എന്ന പ്രമേയമാണ് ഇതിനായി സ്വീകരിച്ചിരിക്കുന്നത്.

 

IT: Se vogliamo uno sviluppo umano integrale per tutti, occorre evitare la guerra assicurando il dominio del diritto e il ricorso al negoziato e all’arbitrato. La Carta delle NazioniUnite, applicata con trasparenza e sincerità, è un punto di riferimento di giustizia e di pace. #UNDay

 

EN: If we want true integral human development for all, war must be avoided, ensuring the rule of law and tireless recourse to negotiation and arbitration. The United Nation ’s Charter applies transparently and sincerely, and is an reference point of justice and a peace. #UNDay

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 October 2020, 14:27