ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ 

പാപ്പാ: സകലയിടത്തും ദൈവ സാന്നിധ്യം അനുഭവിക്കാൻ കഴിയണം!

നഗരങ്ങളുടെ ലോകദിനം, ഒക്ടോബർ, ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ലോകത്തിൽ സർവ്വത്ര ദൈവസാന്നിധ്യം അനുഭവിക്കാനുതതകുന്ന വിശ്വാസ ദർശനം നമുക്കാവശ്യമാണെന്ന് മാർപ്പാപ്പാ.

അനുവർഷം ഒക്ടോബർ 31-ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ആചരിക്കപ്പെടുന്ന “നഗരങ്ങളുടെ ലോകദിനത്തോടനുബന്ധിച്ച് “ലോകനഗരങ്ങളുടെദിനം” (#WorldCitiesDay) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

പാപ്പായുടെ പ്രസ്തുത സന്ദേശത്തിൻറെ പൂർണ്ണരൂപം ഇപ്രകാരമാണ്: 

“നാം നഗരങ്ങളെ, ധ്യാനാത്മകമായ ഒരു വീക്ഷണത്തോടെ, നഗരങ്ങളിലെ ഭവനങ്ങളിലും വഴികളിലും ചത്വരങ്ങളിലും ദൈവത്തെ കണ്ടെത്താൻ പര്യാപ്തമായ വിശ്വാസ ദർശനത്തോടെ, നോക്കേണ്ടിയിരിക്കുന്നു. ഈ സാന്നിധ്യം കണ്ടെത്തുകയും അനാവരണം ചെയ്യേണ്ടിയുമിരിക്കുന്നു. ആത്മാർത്ഥ ഹൃദയത്തോടെ തന്നെ അന്വേഷിക്കുന്നവരിൽ നിന്ന് ദൈവം മറഞ്ഞിരിക്കില്ല”.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

2013 ഡിസമ്പർ 27-നാണ് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ (ജനറൽ അസംബ്ലി) ഒക്ടോബർ 31 ലോക നഗരങ്ങളുടെ ദിനമായി (World Cities Day -WCD) പ്രഖ്യാപിച്ചത്.

നഗരവത്ക്കരണ പരിപോഷണത്തിലേക്ക് ആഗോളശ്രദ്ധ ക്ഷണിക്കുക, നഗരവത്ക്കരണത്തിൻറെ  വെല്ലുവിളികളെ നേരിടുന്നതിന് അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കുക, അങ്ങനെ സ്ഥായിയായ ഒരു നഗര വികസനം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളാണ് ഈ ദിനാചരണത്തിനുള്ളത്.

“മെച്ചപ്പെട്ട നഗരം, മെച്ചപ്പെട്ട ജീവിതം” എന്നതാണ് ലോക നഗരങ്ങളുടെ ദിനാചരണത്തിൻറെ പൊതുവായ പ്രമേയമെങ്കിലും ഓരോ വർഷവും ഈ ദിനാചരണത്തിന് ഉപ വിചിന്തന പ്രമേയം സ്വീകരിക്കാറുണ്ട്.

“നമ്മുടെ സമൂഹങ്ങളെയും നഗരങ്ങളെയും വിലമതിക്കുക” എന്നതാണ് ഇക്കൊല്ലത്തെ വിചിന്തന പ്രമേയം.

Tweet – Giornata mondiale delle Città (ONU) - ore 13:30

IT: Abbiamo bisogno di vivere la città a partire da uno sguardo di fede che scopra che Dio abita nelle sue case, nelle sue strade, nelle sue piazze. Questa presenza deve essere scoperta, svelata. Dio non si nasconde a coloro che lo cercano con cuore sincero. #WorldCitiesDay

EN: We need to look at our cities with a contemplative gaze, a gaze of faith which sees God dwelling in homes, on the streets and squares. This presence must be found, discovered. God does not hide himself from those who seek him with a sincere heart. #WorldCitiesDay

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 October 2020, 14:11