ഫ്രാൻസീസ് പാപ്പാ  ഇറ്റാലിയൻ കവി  ദാന്തെ അലിഗിയേരിയുടെ ഏഴാം ചരമ ശതാബ്ദിയോടനുബന്ധിച്ച്  റവേന്ന-ചേർവിയ (Ravenna-Cervia) അതിരൂപതയിൽ നിന്നെത്തിയ അമ്പതോളം പേരടങ്ങിയ പ്രതിനിധി സംഘത്തെ ശനിയാഴ്ച (10/10/20) വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ ഫ്രാൻസീസ് പാപ്പാ ഇറ്റാലിയൻ കവി ദാന്തെ അലിഗിയേരിയുടെ ഏഴാം ചരമ ശതാബ്ദിയോടനുബന്ധിച്ച് റവേന്ന-ചേർവിയ (Ravenna-Cervia) അതിരൂപതയിൽ നിന്നെത്തിയ അമ്പതോളം പേരടങ്ങിയ പ്രതിനിധി സംഘത്തെ ശനിയാഴ്ച (10/10/20) വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ 

കവി ദാന്തെ അലിഗിയേരിയുടെ ഏഴാം ചരമ ശതാബ്ദി!

നമ്മുടെ ഭൂമിയിലെ നിരവധിയായ അന്ധകാരാവൃത ആരണ്യങ്ങൾ താണ്ടാനും ഒരോ മനുഷ്യനും സ്വപ്നം കണ്ടതും ആഗ്രഹിച്ചതുമായ ലക്ഷ്യത്തിലേക്കുള്ള തീർത്ഥാടനം ചരിത്രത്തിൽ പൂർത്തിയാക്കാനും ദാന്തെയുടെ അനുഭവങ്ങൾ ഉൾക്കൊണ്ടു കൊണ്ട് നമുക്കു സാധിക്കും, ഫ്രാൻസീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇറ്റാലിയൻ കവി ദാന്തെ അലിഗിയേരി (Dante Alighieri) മാനവ സഞ്ചാരപഥത്തിൻറെ നഷ്ടപ്പെട്ടതൊ, തമോവൃതമൊ ആയ പൊരുൾ വീണ്ടും കണ്ടെത്താൻ നമ്മെ ഒരിക്കൽ കൂടി ക്ഷണിക്കുന്നുവെന്ന് മാർപ്പാപ്പാ.

ഇറ്റലിയിലെ റവേന്ന എന്ന സ്ഥലത്ത് 1321-ൽ മരണമടഞ്ഞ ദാന്തെയുടെ ഏഴാം ചരമ ശതാബ്ദിയോടനുബന്ധിച്ച്  റവേന്ന-ചേർവിയ (Ravenna-Cervia) അതിരൂപതയിൽ നിന്നെത്തിയ അമ്പതോളം പേരടങ്ങിയ പ്രതിനിധി സംഘത്തെ ശനിയാഴ്ച (10/10/20) വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

1302-ൽ ഇറ്റലിയിലെ ഫ്ലോറൻസിൽ നിന്ന് രാഷ്ട്രീയ കാരണങ്ങളാൽ ദാന്തെ നാടുകടത്തപ്പെട്ട സംഭവം അനുസ്മരിച്ച പാപ്പാ, വേദപുസ്തക വെളിപാടിൽ സുപ്രധാന ഘടകങ്ങളിൽ ഒന്നെന്നു പറയാവുന്ന ഇസ്രായേൽ ജനം ബാബിലോണിയായിൽ പ്രവാസത്തിലായിരുന്ന ബൈബിൾ സംഭവം എന്ന പോലെ, ദാന്തെയുടെ പ്രവാസജീവിതം അദ്ദേഹത്തിൻറെ ജീവിതത്തെ മാത്രമല്ല ഒരോ സ്ത്രീയുടെയും പുരുഷൻറെയും ചരിത്ര-ചരിത്രാതീതങ്ങളായ യാത്രയെ വ്യാഖ്യാനിക്കുന്നതിനുള്ള ഒരു താക്കോൽ ആകത്തക്കവിധം അത്രമാത്രം പ്രാധാന്യമർഹിക്കുന്നതാണെന്ന് പ്രസ്താവിച്ചു.

നമ്മുടെ ഭൂമിയിലെ നിരവധിയായ ഇരുണ്ട കാടുകൾ താണ്ടാനും ഒരോ മനുഷ്യനും സ്വപ്നം കണ്ടതും ആഗ്രഹിച്ചതുമായ ലക്ഷ്യത്തിലേക്കുള്ള തീർത്ഥാടനം ചരിത്രത്തിൽ പൂർത്തിയാക്കാനും ദാന്തെയുടെ അനുഭവങ്ങൾ ഉൾക്കൊണ്ടു കൊണ്ട് നമുക്കു സാധിക്കും എന്ന് പാപ്പാ പറഞ്ഞു.

ദാന്തെയുടെ പ്രധാന കൃതികളിൽ ഒന്നായ ഡിവൈൻ കോമഡിയെക്കുറിച്ചും പരാമർശിച്ച പാപ്പാ, ക്രമഭംഗത്തിൽ നിന്ന് ജ്ഞാനത്തിലേക്കും പാപത്തിൽ നിന്ന് വിശുദ്ധിയിലേക്കും, ദുരിതത്തിൽ നിന്ന് സന്തോഷത്തിലേക്കും നരകത്തെക്കുറിച്ചുള്ള ഭീതിതമായ ചിന്തയിൽ നിന്ന് സ്വർഗ്ഗത്തെക്കുറിച്ചുള്ള സുന്ദരമായ ധ്യാനത്തിലേക്കുമുള്ള പരിവർത്തനത്തിൻറെ പാതയിലേക്ക്, പ്രവാസികളായ നമ്മുടെ അവസ്ഥയെക്കുറിച്ചുള്ള അവബോധത്തോടുകൂടി, കടക്കാൻ മഹാകവിയായ ദാന്തെയുടെ ഏഴാം ചരമശതാബ്ദിയാചരണം പ്രചോദമേകട്ടെയെന്ന് ആശംസിച്ചു.

     

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 October 2020, 14:16