"അത്ഭുതങ്ങളുടെ നാഥൻറെ" ഒരു തിരുച്ചിത്രവുമായി പെറുവിലെ ഒരു സംഘം വിശ്വാസികൾ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിലേക്കു നീങ്ങുന്നു (21/10/18) "അത്ഭുതങ്ങളുടെ നാഥൻറെ" ഒരു തിരുച്ചിത്രവുമായി പെറുവിലെ ഒരു സംഘം വിശ്വാസികൾ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിലേക്കു നീങ്ങുന്നു (21/10/18) 

കുരിശിൽ തെളിയുന്ന ക്രിസ്തുവിൻറെ അനന്ത സ്നേഹം!

സ്വന്തം ജനത്തിന് ജീവനും സാന്ത്വനവും പകരാനും തൻറെ ജനത്തെ മാറ്റമില്ലാത്ത കാരുണ്യത്തിൻറെയും ക്ഷമയുടെയും ആശ്ലേഷത്തിലാക്കാനും ദൈവം നിശബ്ദനായി കൂടിക്കാഴ്ച്ചയ്ക്കെത്തുന്നുവെന്ന് പാപ്പാ .

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ക്രൂശിതനായ ക്രിസ്തു കുരിശിൽ നിശ്ചലനായി കിടക്കുന്നത് ആണികളുടെ ശക്തിയാലല്ല, പ്രത്യുത അവിടത്തെ അനന്ത സ്നേഹത്താലാണെന്ന് മാർപ്പാപ്പാ.

തെക്കെ അമേരിക്കൻ നാടായ പെറുവിൽ ഒക്ടോബർമാസം “അത്ഭുതങ്ങളുടെ നാഥന്” പ്രതിഷ്ഠിതമായിരിക്കുന്നതിനാൽ ഈ മാസാദ്യ ശനിയാഴ്ച  (03/10/20) “അത്ഭുതങ്ങളുടെ നാഥൻറെ” രൂപവുമേന്തി നടത്തുന്ന പ്രദക്ഷിണത്തോടനുബന്ധിച്ച് ലീമ അതിരൂപതയുടെ ആർച്ച്ബിഷപ്പ് കാർലോസ് കസ്തീല്യൊ മത്തസോല്യൊയ്ക്ക് നല്കിയ സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പായുടെ ഈ ഉദ്ബോധനം ഉള്ളത്.

നമ്മോടു കൂടെയായ ദൈവം, ഇമ്മാനുവേൽ സ്വന്തം ജനത്തിന് ജീവനും സാന്ത്വനവും പകരാനും തൻറെ ജനത്തെ മാറ്റമില്ലാത്ത കാരുണ്യത്തിൻറെയും ക്ഷമയുടെയും ആശ്ലേഷത്തിലാക്കാനും നിശബ്ദനായി കൂടിക്കാഴ്ച്ചയ്ക്കെത്തുന്നുവെന്ന് പാപ്പാ പറയുന്നു.

കോവിദ് 19 മഹാമാരിയുടെ ഫലമായി വേദനയനുഭവിക്കുന്നവരെയും കൂടുതൽ അനീതികൾക്കിരികളാകുന്നവരെയും അനുസ്മരിക്കുന്ന പാപ്പാ നമ്മെ ഒരിക്കലും കൈവിടാത്ത കർത്താവിനെ ഒരിക്കൽ കൂടി നോക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു. 

അവിടന്ന് നമ്മെ സൗഖ്യപ്പെടുത്തുകയും നമുക്ക് സാന്ത്വനമേകുകയും നമ്മെ രക്ഷിക്കുകയും ചെയ്യുന്ന അനന്ത സ്നേഹത്താൽ നമ്മെ വിളിക്കുകയും നമ്മെ ആശ്ലേഷിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ പറയുന്നു.  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 October 2020, 15:15