Daily life amid COVID -19 Pandemic Daily life amid COVID -19 Pandemic 

ജീവിതത്തില്‍ അനുപേക്ഷണീയമായ മൂന്നു ബന്ധങ്ങള്‍

"സൃഷ്ടിയുടെ കാലം" അനുസ്മരിപ്പിക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ഒറ്റവരി ചിന്ത.

സെപ്തംബര്‍ 22-Ɔο തിയതി ചൊവ്വാഴ്ച  സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച സന്ദേശം :

“ജീവിതം അടിസ്ഥാനപരമായും ഗാഢമായും മൂന്നു ബന്ധങ്ങളില്‍ ഊന്നിയിരിക്കുന്നു : ദൈവത്തോടും, അയല്‍ക്കാരനോടും ഭൂമിയോടുമുള്ള ബന്ധങ്ങളാണവ.” #സൃഷ്ടിയുടെകാലം

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

Life is grounded in three fundamental and closely connected relationships: the Relationship with God, with our neighbour and with the earth. #SeasonOfCreation

സൃഷ്ടിക്കായുള്ള ആഗോള പ്രാര്‍ത്ഥനാദിനമായ സെപ്തംബര്‍ 1-മുതല്‍ പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ തിരുനാളായ ഒക്ടോബര്‍ 4-വരെ ഒരുമാസക്കാലം നീളുന്നതാണ് "സൃഷ്ടിയുടെ കാലം" (Season of Creation). 
പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലൂടെയും പ്രാര്‍ത്ഥനയിലൂടെയും  ഭൂമിയെ സംരക്ഷിക്കുവാന്‍ ലോകത്തെ എല്ലാ ക്രൈസ്തവ സഭകളും ഒത്തുചേരുന്ന സംരംഭവുമാണിത്.  

translation : fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 September 2020, 15:15