തിരയുക

ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ 

ദൈവ ദൃഷ്ടിയിൽ സകലരും ശ്രേഷ്ഠതയുള്ളവർ, പാപ്പാ

പാപ്പായുടെ ട്വിറ്റർ സന്ദേശം!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മനുഷ്യൻറെ അത്യാർത്തി മലീമസമാക്കിയ ലോകത്തെ ദൈവഹിതാനുസാരമുള്ള നല്ല യാഥാർത്ഥ്യമായി  അല്പമെങ്കിലും മാറ്റാൻ ഒരോ വ്യക്തിക്കും സാധിക്കുമെന്ന തൻറെ ബോധ്യം പാപ്പാ വെളിപ്പെടുത്തുന്നു.

വെള്ളിയാഴ്ച (18/09/20) സാമൂഹ്യ വിനിമയോപാധികളിൽ ഒന്നായ ട്വിറ്ററിൽ “സൃഷ്ടിയുടെ കാലം” (#SeasonOfCreation) എന്ന ഹാഷ്ടാഗോടുകൂടി   കണ്ണിചേർത്ത സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

"ദൈവത്തിൻറെ ദൃഷ്ടിയിൽ എല്ലാവരും മാഹാത്മ്യമുള്ളവരാണ്. മനുഷ്യൻറെ അത്യാഗ്രഹത്താൽ മലിനീകൃതമായ ഒരു ലോകത്തിൻറെ ചെറിയൊരു ഭാഗം, സ്രഷ്ടാവിൻറെ ഹിതാനുസാരമുള്ള നല്ല യാഥാർത്ഥ്യമാക്കി  രൂപാന്തരപ്പെടുത്താൻ ഓരോ വ്യക്തിക്കും കഴിയും" എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

EN: Everyone is important in God’s eyes, everyone can transform a part of the world polluted by human voracity into the good reality willed by the Creator. #SeasonOfCreation

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 September 2020, 13:49