പാവപ്പെട്ടവർക്ക് മരുന്നു ശേഖരിച്ച് നല്കുന്ന "ഫാർമസെവുട്ടിക്കൽ ബാങ്ക് ഫൗണ്ടേഷൻറെ" പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ എത്തിയപ്പോൾ, 19/09/2020 പാവപ്പെട്ടവർക്ക് മരുന്നു ശേഖരിച്ച് നല്കുന്ന "ഫാർമസെവുട്ടിക്കൽ ബാങ്ക് ഫൗണ്ടേഷൻറെ" പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ എത്തിയപ്പോൾ, 19/09/2020 

“ഔഷധസംബന്ധിയായ പാർശ്വവത്കരണം” ലോകത്തിൽ പ്രകടം, പാപ്പാ!

പരിചരണത്തിൻറെ ആഗോളവത്ക്കരണമാണ് വേണ്ടത്, അതായത്, നിരവധിപ്പേരുടെ ജീവൻ രക്ഷിക്കാൻ കഴിയുന്ന ഔഷധങ്ങൾ ലഭ്യമാക്കണം,..... നൈയ്യമികവും സാമ്പത്തികവുമായ നിർണ്ണയനങ്ങളിലൂടെ സർക്കാരുകൾ ഉപരി നീതി വാഴുന്നതും പാവങ്ങളെ കൈവിടാത്തതുമായ ഒരു ലോകം കെട്ടിപ്പടുക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു, ഫ്രാൻസീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

രോഗത്തിനു മരുന്നുണ്ടായിട്ടും അത് എല്ലാവർക്കും ലഭിക്കാത്ത അവസ്ഥ  നൈതികമായി അനീതിയാണെന്ന് മാർപ്പാപ്പാ.

മരുന്നു മേടിക്കാൻ കഴിവില്ലാത്തവർക്ക് ഔഷധം സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ രണ്ടായിരാമാണ്ടിൽ ഒരു സംഘം യുവ ഫാർമസിസ്റ്റുകൾ മരുന്നു സംഭരണ സംരംഭമായി ആരംഭിച്ച “ഔഷധ ബാങ്കിൻറെ” ( Pharmaceutical bank) ഇരുനൂറോളം പ്രതിനിധികളടങ്ങിയ സംഘത്തെ ശനിയാഴ്ച (419/09/20) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യവെയാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞത്.

ദരിദ്രാവസ്ഥയിൽ ജീവിക്കുന്നവൻ എല്ലാത്തരത്തിലും ദാരിദ്ര്യം അനുഭവിക്കുന്നുവെന്നും, അവന് മരുന്നുകളുടെ അഭാവവും ഉണ്ടാകുന്നുവെന്നും അങ്ങനെ അവൻറെ ആരോഗ്യാവസ്ഥ വഷളാകുന്നുവെന്നും പാപ്പാ പറഞ്ഞു.

പണം ഇല്ലാത്തതുകൊണ്ടും, അല്ലെങ്കിൽ, ലോകത്തിൻറെ ചില ഭാഗങ്ങളിൽ ചില ഔഷധങ്ങൾ ലഭ്യമല്ലാത്തതിനാലും ചികിത്സിക്കാൻ കഴിയാതെ വരുന്ന അപകടം ചിലപ്പോഴൊക്കെ ഉണ്ടാകാറുണ്ട് എന്ന വസ്തുത അനുസ്മരിച്ച പാപ്പാ “ഔഷധസംബന്ധിയായ പാർശ്വവത്കരണം” ഉണ്ടെന്ന് കുറ്റപ്പെടുത്തി.

ഈ “പ്രാന്തവത്ക്കരണം” രാഷ്ട്രങ്ങൾക്കിടയിലും ജനതകൾക്കിടയിലുമുള്ള വിടവ് വർദ്ധമാനക്കുന്നുവെന്നും പാപ്പാ കുട്ടിച്ചേർത്തു.

മറ്റിടങ്ങളിൽ ലഭ്യമായ മരുന്നുകൾ തങ്ങൾ പാർക്കുന്നിടങ്ങളിൽ ഇല്ലാത്തതു മൂലം ലോകത്തിൽ മരണമടയുന്ന കുട്ടികളും മുതിർന്നവരും നിരവധിയാണെന്ന വസ്തുതയും ഖേദപൂർവ്വം അനുസ്മരിച്ച പാപ്പാ, നിസ്സംഗതയുടെ ആഗോളവത്ക്കരണത്തിൻറെ അപായം ഇവിടെ ആവിഷ്കൃതമാകുകയാണെന്ന് പറഞ്ഞു.

പരിചരണത്തിൻറെ ആഗോളവത്ക്കരണമാണ്, അതായത്, നിരവധിപ്പേരുടെ ജീവൻ രക്ഷിക്കാൻ കഴിയുന്ന ഔഷധങ്ങൾ ലഭ്യമാക്കുകയാണ്, ഇവിടെ വേണ്ടെതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

നൈയ്യമികവും സാമ്പത്തികവുമായ നിർണ്ണയനങ്ങളിലൂടെ  സർക്കാരുകൾ ഉപരി നീതി വാഴുന്നതും പാവങ്ങളെ കൈവിടാത്തതുമായ ഒരു ലോകം കെട്ടിപ്പടുക്കാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നു പാപ്പാ പറഞ്ഞു.

കോവിദ് 19 വസന്ത അനേകരുടെ ജീവനപഹരിച്ചതും ഈ മഹാമരിയുടെ ഫലമായ സാമ്പത്തിക പ്രതിസന്ധി എങ്ങനെ മുന്നോട്ടു പോകണം എന്നറിയാത്ത, കൂടുതൽ ദരിദ്രരരെ സൃഷ്ടിക്കുന്നതും പാപ്പാ അനുസ്മരിച്ചു.

മരുന്നു സമഹാരണ ദിനാചരണത്തെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ  അത് മഹാമനസ്കതയുടെയും വിഭവങ്ങൾ പങ്കുവയ്ക്കലിൻറെയും മാതൃകയാണെന്ന് പ്രസ്താവിച്ചു. 

അത് നമ്മുടെ സമൂഹത്തെ മെച്ചപ്പെടുത്തുകയും സുവിശേഷം വ്യവസ്ഥ ചെയ്യുന്ന പരസ്നേഹത്തിന് സാക്ഷ്യമേകുകയും ചെയ്യുന്നുവെന്ന് പാപ്പാ കൂട്ടിച്ചേർത്തു.  

പഴയതും പുതിയതുമായ പ്രശ്നങ്ങൾക്ക് നിത്യനൂതന പരിഹാരങ്ങൾ ആരായുന്നതിൽ മുന്നേറാൻ ശാസ്ത്ര ഗവേഷണങ്ങൾക്ക് കഴിയട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 September 2020, 13:13