നമ്മുടെ ഭൂമി നമ്മുടെ ഭൂമി 

നമ്മുടെ ഗ്രഹം, ദൈവിക പദ്ധതിക്കനുസൃതം ഉയരട്ടെ!

പാപ്പായുടെ ട്വിറ്റർ സന്ദേശം!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദൈവത്തിൻറെ ഉപകരണങ്ങളാകാൻ അവിടന്നു നമ്മെ വിളിച്ചിരിക്കുന്നുവെന്ന് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.

“സൃഷ്ടിയുടെ കാലം”(#SeasonOfCreation) എന്ന ഹാഷ്ടാഗോടുകൂടി ശനിയാഴ്ച (19/09/20) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.

"പിതാവായ ദൈവത്തിൻറെ ഉപകരണങ്ങളാകാൻ നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ഗ്രഹം, അവിടന്ന് സൃഷ്ടികർമ്മ വേളയിൽ വിഭാവനം ചെയ്തതു പോലെ ആയിത്തീരുന്നതിനും, സമാധനത്തിൻറെയും സൗന്ദര്യത്തിൻറെയും സമ്പൂർണ്ണതയുടെയുമായ അവിടത്തെ പദ്ധതിക്കനുസൃത മാകുന്നതിനും വേണ്ടിയാണ് അത്” എന്നാണ് പാപ്പാ കുറിച്ചിരി്ക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

EN: We are called to be instruments of God our Father, so that our planet might be what He dreamed of when he created it and correspond with his plan for peace, beauty and fullness. #SeasonOfCreation

IT: Siamo chiamati a diventare gli strumenti di Dio Padre perché il nostro pianeta sia quello che Egli ha sognato nel crearlo e risponda al suo progetto di pace, bellezza e pienezza. #TempoDelCreato

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 September 2020, 13:56