പാപ്പാ ഫ്രാന്‍സിസ് യുഎന്‍ സമുന്നത സംവാദത്തില്‍ കണ്ണിചേരും
- ഫാദര്‍ വില്യം നെല്ലിക്കല്‍
“നാം ആഗ്രഹിക്കുന്ന ഭാവി ലോകം”
സെപ്തംബര്‍ 15-ന് ന്യൂയോര്‍ക്ക് ആസ്ഥാനത്ത് ആരംഭിച്ച യുഎന്നിന്‍റെ 75-Ɔമത് പൊതുസമ്മേളനത്തിന്‍റെ ഭാഗമായി “നാം ആഗ്രഹിക്കുന്ന ഭാവി ലോകം,” എന്ന സമുന്നത ചര്‍ച്ചാസമ്മേളനത്തെ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്യുമെന്ന കാര്യം വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി വ്യാഴാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു. ചരിത്രപ്രധാനമായ ഈ യുഎന്‍ അസംബ്ലി നടക്കുന്നത് ലോകം മുഴുവനും ഒരു മഹാമാരിയുടെ പിടിയില്‍ ക്ലേശിക്കുന്ന സമയത്താണെന്നത് സമ്മേളനത്തിന്‍റെ മുഖ്യധാരാ ചിന്തകളെ സ്വാധീനിക്കുന്ന വസ്തുതയാണ്.
വിശ്വസാഹോദര്യത്തിന്‍റെയും
സാമൂഹിക സമത്വത്തിന്‍റെയും വീക്ഷണത്തോടെ...
എങ്ങിനെ ഫലവത്തും ബഹുമുഖങ്ങളുമായ രീതിയില്‍ മാനവികതയുടെ ഈ പ്രതിസന്ധിയെ നേരിടുന്നതിനായി പരിഹാരമാര്‍ഗ്ഗങ്ങള്‍ കൂട്ടായ സമര്‍പ്പണത്തോടെ കണ്ടെത്താം എന്ന് ലോകരാഷ്ട്ര പ്രതിനിധികള്‍ ചിന്തിക്കുന്ന സമ്മേളനത്തെയാണ് വത്തിക്കാനില്‍നിന്നും “ഓണ്‍ലൈനി”ല്‍ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധചെയ്യുവാന്‍ പോകുന്നത്. പ്രശ്നപരിഹാരങ്ങള്‍ക്കും, നേരായ ദിശയില്‍ മാനവികതയുടെ നന്മയ്ക്കായുള്ള നിലപാടുകള്‍ കണ്ടെത്തുവാനും സംയോജിത മാനവികതയുടെ ദര്‍ശനവും ആത്മീയ പ്രകാശവുമുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകള്‍ ഏറെ സഹായിക്കുമെന്നാണ് സകലരുടെയും പ്രത്യാശ.
തുര്‍ക്കിയുടെ പ്രശസ്തനും പക്വമയനുമായ നയതന്ത്രജ്ഞന്‍, വോള്‍ക്കന്‍ ബോസ്കീറാണ് സമ്മേളനത്തിന്‍റെ നിയുക്ത പ്രസിഡന്‍റ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: