വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള 

വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള, വിനയത്തിൻറെ പ്രബോധകൻ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം, വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയുടെ തിരുന്നാൾ!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള, എളിമയെന്തെന്ന് നമ്മെ പഠിപ്പിക്കുന്നുവെന്ന് മാർപ്പാപ്പാ.

ഈശോസഭയുടെ സ്ഥാപനത്തിന് നേതൃത്വം വഹിച്ച വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയുടെ തിരുന്നാൾ അനുവർഷം ജൂലൈ 31-ന് ആചരിക്കപ്പെടുന്ന പശ്ചാത്തലത്തിൽ “വിശുദ്ധ ഇഗ്നേഷ്യസ്” (#SaintIgnatius) എന്ന ഹാഷ്ടാഗോടുകൂടി ഈ വെള്ളിയാഴ്ച (31/07/20)  കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

പാപ്പായുടെ പ്രസ്തുത സന്ദേശത്തിൻറെ പൂർണ്ണ രൂപം ഇങ്ങനെയാണ്:

"#വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള എളിമയെക്കുറിച്ച് നമ്മെ പഠിപ്പിക്കുന്നു: ദൈവരാജ്യം പണിതുയർത്തുന്നവർ നമ്മളല്ല, നമ്മിൽ സദാ പ്രവർത്തനനിരതമായ ദൈവകൃപയാണെന്ന അവബോധം വിനയം നമ്മിൽ ഉളവാക്കുന്നു. നമ്മൾ ദുർബ്ബല മൺപാത്രങ്ങളാണെങ്കിലും നാം അതിൽ അപരിമേയമായ ഒരു നിധി സംവഹിക്കുകയും അത് പകർന്നു നല്കുകയും ചെയ്യുന്നു.   ” 

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

സ്പെയിനിലെ അസ്പെയിത്തിയ എന്ന സ്ഥലത്ത് 1491 ഒക്ടോബർ 23-നാണ് വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള ജനിച്ചത്.

ദൈവശാസ്ത്രജ്ഞനായിരുന്ന അദ്ദേഹവും വിശുദ്ധ ഫ്രാൻസീസ് സേവ്യർ, വിശുദ്ധ പീറ്റർ ഫാബർ തുടങ്ങിയ 6 സുഹൃത്തുക്കളും ചേർന്നാണ് ഈശോ സഭ സ്ഥാപിച്ചത്.

ഫ്രാൻസിലെ പാരീസിൽ 1540-ൽ സ്ഥാപിതമായ ഈ സമൂഹത്തിൻറെ പ്രഥമ പൊതുശ്രേഷ്ഠനായിരുന്നു വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള. 

1556 ജൂലൈ 31-ന് റോമിൽ വച്ചായിരുന്നു വിശുദ്ധൻറെ മരണം. 

1622 മാർച്ച് 12-ന് ഗ്രിഗറി പതിനഞ്ചാമൻ പാപ്പാ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 July 2020, 13:30