തിരയുക

യേശുവിൻറെ സുവിശേഷം! യേശുവിൻറെ സുവിശേഷം! 

സുവിശേഷ ശ്രവണവും ഉൾക്കൊള്ളലും ക്രിസ്തീയാനന്ദത്തിൻറെ ഉറവിടം!

പാപ്പായുടെ ട്വിറ്റർ സന്ദേശം!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നമ്മുടെ ജീവിതം ഉദയംകൊള്ളുന്നത് പിതാവയെ ദൈവത്തിൻറെ സ്നേഹത്തിൽ നിന്നാണെന്ന് മാർപ്പാപ്പാ.

വിശുദ്ധ തോമാശ്ലീഹായുടെ തിരുന്നാൾ ദിനത്തിൽ, അതായത്, ജൂലൈ മൂന്നിന്, വെള്ളിയാഴ്ച (03/07/20) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

പാപ്പായുടെ പ്രസ്തുത സന്ദേശത്തിൻറെ പൂർണ്ണ രൂപം ഇങ്ങനെയാണ്:

"യേശുവിൻറെ മരണോത്ഥാനങ്ങളെക്കുറിച്ചുള്ള സുവിശേഷം ശ്രവിക്കുകയും അതു സ്വീകരിക്കുകയും ചെയ്യുന്നതിൽ നിന്നാണ് ക്രിസ്തീയാനന്ദം പ്രവഹിക്കുന്നത്. ഈ സദ്വാർത്തയിൽ വിശ്വസിക്കുന്നവനറിയാം ജീവിതത്തിൻറെ ഉറവിടം പിതാവായ ദൈവത്തിൻറെ സ്നേഹമാണെന്ന്” 

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 July 2020, 14:50