HEALTH-CORONAVIRUS/POPE 29/3/2020 HEALTH-CORONAVIRUS/POPE 29/3/2020 

വിസ്മയിപ്പിക്കുന്ന ദൈവികരഹസ്യമാണ് ജീവിതം

ജൂണ്‍ 24-Ɔο തിയതി സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച സന്ദേശം :

ബുധനാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക അരമനയിലെ ഗ്രന്ഥാലയത്തില്‍ നടന്ന ലളിതമായ പൊതുകൂടിക്കാഴ്ച പരിപാടിയില്‍ മാധ്യമങ്ങളിലൂടെ ലോകത്തോടായി പങ്കുവച്ച പ്രഭാഷണത്തില്‍നിന്നും അടര്‍ത്തിയെടുത്ത ചിന്തയാണ് പിന്നീട് സാമൂഹ്യശ്രൃംഖലയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ചത്.

“നാം പ്രാര്‍ത്ഥനയില്‍ ദൈവത്തിങ്കലേയ്ക്കു തിരിയുന്നത് ജീവിതം യാദൃശ്ചികതയല്ലെന്ന ബോധ്യത്തിലാണ്. കാരണം ക്രിയാത്മകമായി നമ്മില്‍ ഉയരുകയും നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന കവിതയും സംഗീതവും നന്ദിയും സ്തുതിപ്പും, എന്തിന് വിലാപവും യാചനയുമെല്ലാം ഏറെ വിസ്മയകരമായ ദൈവികരഹസ്യങ്ങളാണ് വെളിപ്പെടുത്തുന്നത്.” #പൊതുകൂടിക്കാഴ്ച

#Prayer arises from the conviction that life is not something that takes us by surprise, but a stupefying mystery that inspires in us poetry, music, gratitude, praise, even lament and supplication. #GeneralAudience

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
 

translation : fr william nellikkal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 June 2020, 08:37