ദരിദ്രനെ സഹായിക്കുക, സ്വാഗതം ചെയ്യുക ദരിദ്രനെ സഹായിക്കുക, സ്വാഗതം ചെയ്യുക 

പഴമയുടെ വിജ്ഞാനം നിർദ്ദേശിക്കുന്ന വിശുദ്ധ നിയമം!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം, പാവപ്പെട്ടവർക്കായുള്ള നാലാം ലോകദിനം!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

“ദരിദ്രൻറെ നേർക്ക് കൈനീട്ടുക”, എന്നത് ജീവിതത്തിൽ പാലിക്കേണ്ടതിന്, പഴമയുടെ വിജ്ഞാനം നിർദ്ദേശിച്ചിരിക്കുന്ന പവിത്രനിയമം" എന്ന് മാർപ്പാപ്പാ.

പാവപ്പെട്ടവർക്കായുള്ള നാലാം ലോകദിനത്തിനായി താൻ നല്കിയ സന്ദേശം പ്രകാശനം ചെയ്യപ്പെട്ട ശനിയാഴ്ച (13/06/20), പ്രസ്തുത സന്ദേശത്തിൽ നിന്ന് അടർത്തിയെടുത്ത്, ഫ്രാൻസീസ് പാപ്പാ കണ്ണിചേർത്ത ട്വിറ്റർ സന്ദേശമാണിത്.

“ദരിദ്രൻറെ നേർക്ക് കൈനീട്ടുക” എന്നതാണ് ഇക്കൊല്ലം നവമ്പർ 15-ന് ആചരിക്കപ്പെടുന്ന ഈ ലോകദിനാചരണത്തിൻറെ വിചിന്തന പ്രമേയം.

പ്രഭാഷകൻറെ പുസ്തകം ഏഴാം അദ്ധ്യായത്തിലെ മുപ്പത്തിരണ്ടാമത്തെതായ വാക്യമാണിത്.

വെള്ളിയാഴ്ച (12/06/20)  ഫ്രാൻസീസ് പാപ്പാ  “യേശുവിൻറെഹൃദയം” (#HeartOfJesus) എന്ന ഹാഷ്ടാഗോടുകൂടി ട്വിറ്ററിൽ ഒരു സന്ദേശം  കുറിച്ചു.

അത് ഇപ്രകാരമാണ്:

“നാം ദൈവത്തിൻറെ കരുണയും മാപ്പും ആർദ്രതയും യേശുവിൻറെ ഹൃദയത്തിൽ നിന്നു സ്വീകരിക്കുന്ന പക്ഷം നമ്മുടെ ഹൃദയവും സാവധാനം കൂടുതൽ ക്ഷമയുള്ളതും ഉപരിയുദാരവും, കൂടുതൽ ദയയുള്ളതുമാകു” എന്നാണ് പാപ്പാ അന്ന് കണ്ണി ചേർത്തത്. 

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 June 2020, 12:18