തിരയുക

ഭാരമേറിയ കരിങ്കല്ലു ചുമക്കുന്ന ഒരു ബാലിക! ഭാരമേറിയ കരിങ്കല്ലു ചുമക്കുന്ന ഒരു ബാലിക! 

കുഞ്ഞുങ്ങളെ ചൂഷണം ചെയ്യുന്ന ബാലവേലയ്ക്കുത്തരവാദികൾ നമ്മൾ !

കിശോരതൊഴിൽ, കുഞ്ഞുങ്ങൾക്ക് ശാരീരികവും മാനസികവുമായ യാതനകളുളവാക്കുന്ന അടിമത്തത്തിൻറെയും ബന്ധനത്തിൻറെയും രൂപം ആർജ്ജിക്കുന്നു. ബാലവേല അവസാനിപ്പിക്കുന്നതിന് സർവ്വിധവും പരിശ്രമിക്കേണ്ടത് ആവശ്യം- ഫ്രാൻസീസ് പാപ്പാ. ബാലവേല വിരുദ്ധ ദിനം -12 ജൂൺ 2020

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ബാലികാബാലന്മാർക്ക് അവരുടെ ബാല്യം നഷ്ടപ്പെടുത്തുകയും അവരുടെ സമഗ്രവളർച്ചയെ അപകടപ്പെടുത്തുകയും ചെയ്യുന്ന ഒരു പ്രതിഭാസമാണ് കുഞ്ഞുങ്ങളെ ചൂഷണം ചെയ്യുന്ന കിശോര തൊഴിലെന്ന് പാപ്പാ .

അനുവർഷം ജൂൺ 12-ന്, ഈ വരുന്ന വെള്ളിയാഴ്ച, ബാലവേലയ്ക്കെതിരായ ലോകദിനം ആചരിക്കപ്പെടുന്നത് ബുധനാഴ്ച (10/06/20) പൊതുദർശന പ്രഭാഷണവേളയിൽ അനുസ്മരിക്കുകയായിരുന്നു ഫ്രാൻസീസ് പാപ്പാ

ഇന്നത്തെ ആരോഗ്യകരമായ അടിയന്തര സാഹചര്യങ്ങളിൽ പല രാജ്യങ്ങളിലും കൊടും    ദാരിദ്ര്യത്തിൽ കഴിയുന്ന സ്വന്തം കുടുംബങ്ങളെ സഹായിക്കാൻ  കുഞ്ഞുങ്ങൾ,-ബാലികാബാലന്മാർ അവരുടെ പ്രായത്തിന് ചേരാത്തതായ ജോലികൾ ചെയ്യാൻ  നിർബന്ധിതരാകുന്ന അവസ്ഥയിൽ പാപ്പാ ആശങ്ക രേഖപ്പെടുത്തി.

ചിലയിടങ്ങളിൽ ഇത് ശാരീരികവും മാനസികവുമായ യാതനകളുളവാക്കുന്ന അടിമത്തത്തിൻറെയും ബന്ധനത്തിൻറെയും രൂപം ആർജ്ജിക്കുന്നുവെന്നും പാപ്പാ പറയുന്നു.

ഇതിനുത്തരവാദികൾ നാമെല്ലാവരുമാണെന്ന് പാപ്പാ കുറ്റപ്പെടുത്തുകയും ചെയ്തു.

ദൗർഭാഗ്യവശാൽ പ്രായപൂർത്തിയാകത്തവർ ഉൾപ്പെട്ടിരിക്കുന്ന വികലമായ ബലതന്ത്രത്തിൻറെ അടിത്തറയായ സാമ്പത്തികവും സാമൂഹ്യവുമായ വിടവുകൾ നികത്തിക്കൊണ്ട് അവരെ സംരക്ഷിക്കാൻ സർവാത്മനാ പരിശ്രമിക്കണമെന്ന് പാപ്പാ എല്ലാ വ്യവസ്ഥാപനങ്ങളോടും അഭ്യർത്ഥിച്ചു.

മാനവകുടുംബത്തിൻറെ ഭാവിയാണ് കുഞ്ഞുങ്ങളെന്നും അവരുടെ വളർച്ചയും ആരോഗ്യവും പ്രശാന്തതയും പരിപോഷിപ്പിക്കുക നമ്മെല്ലാവരുടെയും കടമയാണെന്നും പാപ്പാ ഓർമ്മപ്പെടുത്തി. 

ഇക്കൊല്ലം, ബാലവേലവിരുദ്ധ ദിനാചരണത്തിനുള്ള വിചിന്തന പ്രമേയം ഇതാണ്: "കോവിദ് 19:എന്നത്തെക്കാളുമുപരി ഇന്ന് കിശോരതൊഴിലിൽ നിന്ന് കുട്ടികളെ രക്ഷിക്കുക"

                                         "COVID-19: Protect children from child labour, now more than ever"

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 June 2020, 14:28