തിരയുക

Vatican News
Pope Francis in the General Audience programme in the Apostolic Palace. (file photo). Pope Francis in the General Audience programme in the Apostolic Palace. (file photo).  (ANSA)

കഠിനഹൃദയങ്ങളില്‍ ദൈവം വസിക്കുന്നില്ല

ജൂണ്‍ 18-Ɔο തിയതി വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ട്വിറ്റര്‍ സന്ദേശം :

“കാഠിന്യവും കാര്‍ക്കശ്യവുമുള്ള ഹൃദയങ്ങളില്‍ ദൈവം പ്രവേശിക്കുന്നില്ല. അവിടുന്നു വസിക്കുന്നത് തന്‍റെ ദിവ്യഹൃദയംപോലെ തുറവുള്ളതും കരുണാര്‍ദ്രവുമായ ഹൃദയങ്ങളിലാണ്”. @pontifex

ആസന്നമാകുന്ന ഈശോയുടെ തിരുഹൃദയത്തിന്‍റെ തിരുനാള്‍ മനസ്സിലേറ്റിയാണ് പാപ്പാ ഈ സന്ദേശം പങ്കുവച്ചത്. ആരാധനക്രമപ്രകാരം ജൂണ്‍ 19 വെള്ളിയാഴ്ചയാണ് തിരുഹൃദയത്തിന്‍റെ തിരുനാള്‍. എന്നാല്‍ അജപാലന സൗകര്യാര്‍ത്ഥം ജൂണ്‍ 21-Ɔο തിയതി ഞായറാഴ്ചയാണ് ഭാരതത്തിലും മറ്റു പല രാജ്യങ്ങളിലും ഈ തിരുനാള്‍ ആചരിക്കുന്നത്.

The Lord cannot enter into hard or ideological hearts. The Lord enters into hearts that are like His: hearts that are open and compassionate. @pontifex

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

translation : fr william nellikkal 


 

18 June 2020, 12:39