2020.05.13 Udienza Generale 2020.05.13 Udienza Generale 

വംശീയത്ക്കെതിരെ കണ്ണടയ്ക്കാനാവില്ലെന്ന് പാപ്പാ ഫ്രാന്‍സിസ്

ജൂണ്‍ 3-Ɔο തിയതി സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് പാപ്പാ വംശീയതയെ വിമര്‍ശിച്ചത്.

അമേരിക്കയില്‍ ഉയരുന്ന കറുത്ത വര്‍ഗ്ഗക്കാരുടെ നീതിക്കായുള്ള കരച്ചിലിനെ വാക്കുകളില്‍ പിന്‍തുണച്ചപ്പോഴും അഹിംസയുടെയും സമാധാനത്തിന്‍റെയും മാര്‍ഗ്ഗം കൈക്കൊള്ളണമെന്ന് പാപ്പാ ഹ്രസ്വസന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.

“ഏതു വിധത്തിലുമുള്ള വംശീയതയ്ക്കും പാര്‍ശ്വവത്ക്കരണത്തിനും നേരെ നമുക്കു കണ്ണടയ്ക്കാനാവില്ല. എന്നാല്‍ അക്രമം ആത്മഹത്യാപരവും സ്വയം പരാജയപ്പെടുത്തലുമാണ്. അക്രമംകൊണ്ട് നാം ഒന്നും നേടുകയില്ല. എന്നാല്‍ എത്ര അധികമാണ് അതുവഴി നമുക്കു നഷ്ടമാകുന്നത്? അതിനാല്‍ അനുരഞ്ജനത്തിനും സമാധാനത്തിനുമായി #നമുക്കു പ്രാര്‍ത്ഥിക്കാം.”

We cannot tolerate or turn a blind eye to racism and exclusion in any form. At the same time, we have to recognize that violence is self-destructive and self-defeating. Nothing is gained by violence and so much is lost. Let us pray for reconciliation and peace.

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
 

translation : fr william nellikkal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 June 2020, 12:40