വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ നൂറാം ജന്മവാർഷീകത്തോടനുബന്ധിച്ച് വാഡോവൈസിൽ നടന്ന ആഘോഷം വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ നൂറാം ജന്മവാർഷീകത്തോടനുബന്ധിച്ച് വാഡോവൈസിൽ നടന്ന ആഘോഷം 

പാപ്പാ: കരുണയുടെ ഉന്നതനായ വിശുദ്ധ൯ ജോൺ പോൾ രണ്ടാമ൯ പാപ്പാ

വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ നൂറാം ജന്മ വർഷാഘോഷാവസരത്തിൽ ക്രൊക്കോവിയായിലെ യുവജനങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ നൽകിയ വീഡിയോ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ക്രൊക്കോവിയായിലെ യുവജനങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ നൽകിയ വീഡിയോ സന്ദേശം.

വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ യുവജന സ്നേഹത്തേയും, തന്റെ 2016ലെ ലോക യുവജന വർഷത്തിലെ ക്രൊക്കൊവിയാ സന്ദർശനത്തെയുമനുസ്മരിച്ച പാപ്പാ, സഭയ്ക്കും പോളണ്ടിനും ദൈവം നൽകിയ അത്യസാധാരണ ദാനമാണ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ എന്നും, നൂറു വർഷം മുമ്പ് തുടങ്ങിയ ആ ജീവിതം ജീവനോടുള്ള അഭിനിവേശവും, ദൈവരഹസ്യത്തോടും മനുഷ്യനോടുമുള്ള ആകർഷണവും കൊണ്ട് നിറഞ്ഞതാണെന്നും  അനുസ്മരിച്ചു.

കരുണയുടെ ഒരു ഉന്നതനായി വിശുദ്ധനെ ഓർമ്മിക്കാനാണ് താനാഗ്രഹിക്കുന്നത് എന്ന് പറഞ്ഞ പാപ്പാ Dives in misericordia എന്ന ചാക്രിക ലേഖനവും, വിശുദ്ധ ഫൌസ്റ്റീനയുടെ വിശുദ്ധ പ്രഖ്യാപനവും, ദിവ്യകരുണയുടെ ഞായർ സ്ഥാപനവും അതിനെ അനുസ്മരിപ്പിക്കുന്നുവെന്നും ചൂണ്ടികാണിച്ചു. സാമൂഹീക സാംസ്ക്കാരിക നിലപാടുകളെ പരിഗണിച്ചു കൊണ്ട് തന്നെ കുഞ്ഞുങ്ങളുടെയും ചെറുപ്പക്കാരുടേയും ആവശ്യകത ദൈവത്തിന്റെ കരുണാദ്ര സ്നേഹവുമായി സ്വീകരിച്ച അദ്ദേഹം ഓരോ സ്ത്രീ- പുരുഷ വിളിയുടെ നന്മയെയും പ്രത്യേകതയെയും അംഗീകരിച്ചിരുന്നു.

ജോൺ പോൾ രണ്ടാമന്റെ മറ്റൊരു പ്രത്യേകത കുടുംബത്തോടുള്ള വാൽസല്യവും കരുതലുമായിരുന്നു, അദേഹത്തിന്റെ പ്രബോധനങ്ങളിൽ കുടുംബ പ്രശ്നങ്ങളുടെ യാഥാർത്ഥ്യങ്ങൾക്ക് പ്രതിവിധി കാണാൻ കഴിയുമെന്ന് പാപ്പാ സന്ദേശത്തിൽ അറിയിച്ചു.

വ്യക്തിപരവും കുടുംബപരമായ പ്രശ്നങ്ങൾ വിശുദ്ധിക്കും സന്തോഷത്തിനും തടസ്സമല്ല എന്ന് തന്റെ ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിയാണ് വിശുദ്ധ ജോൺ പോൾ രണ്ടാമനെന്ന് അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ ദുരന്തങ്ങളെ എടുത്തു പറഞ്ഞു കൊണ്ട് പാപ്പാ വിശദ്ധീകരിച്ചു. ബുദ്ധിമുട്ടുകൾ വിശ്വാസത്തിന്റെയും പക്വതയുടേയും പരീക്ഷണങ്ങളാണെന്നും, മരിച്ച്, ഉത്ഥാനം ചെയ്ത ക്രിസ്തുവിൽ അടിത്തറയിടാതെ ഈ പരീക്ഷണത്തിൽ വിജയിക്കാൻ അസാധ്യമാണെന്ന് Redemptor Hominis എന്ന തന്റെ ചാക്രിക ലേഖനത്തിൽ  മുഴുവൻ സഭയെയും ഓർമ്മിപ്പിച്ച പാപ്പാ എല്ലാവരും പൂർണ്ണമായ ജീവനോടെ ക്രിസ്തുവിൽ പ്രവേശിക്കാൻ ആഹ്വാനം ചെയ്തു.

ഈ ശതാബ്ദി ആഘോഷങ്ങൾ അവരിൽ യേശുവുമൊത്ത് ധൈര്യപൂർവ്വം നടക്കാൻ നിങ്ങളെ പ്രചോദിപ്പിക്കട്ടെ, കർത്താവ് പെന്തക്കുസ്താ നാളുകളിലെപ്പോലെ വലിയ അൽഭുതങ്ങൾ നമ്മിൽ പ്രവർത്തിച്ച് നിന്റെയും, എന്റെയും, നമ്മുടേയും കരങ്ങൾ അനുരഞ്ജനത്തിന്റെയും, ഐക്യത്തിന്റെയും, സൃഷ്ടിയുടേയും അടയാളങ്ങളായി മാറട്ടെ! ഇന്നത്തെ ലോകം പണിതുയർത്താൻ അവിടുത്തേക്ക് നിന്റെ കരം വേണമെന്ന് പാപ്പാ യുവാക്കളോടു ആഹ്വാനം ചെയ്തു.

വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ മദ്ധ്യസ്ഥത്തിൽ അവരെ സമർപ്പിച്ചു കൊണ്ടും ഹൃദയംഗമമായി അവരെ ആശീർവദിച്ചുകൊണ്ടും തനിക്കായി പ്രാർത്ഥന അഭ്യർത്ഥിച്ചു കൊണ്ടുമാണ് പാപ്പാ തന്റെ സന്ദേശം  ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 May 2020, 11:27