തിരയുക

വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ ആഫ്രിക്കൻ നാടായ മൊറോക്കൊയിൽ, 1985 ലെ  അപ്പസ്തോലിക യാത്ര| വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ ആഫ്രിക്കൻ നാടായ മൊറോക്കൊയിൽ, 1985 ലെ അപ്പസ്തോലിക യാത്ര| 

"ആഫ്രിക്കയുടെ ഹരിത വൻ മതിൽ"

വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ ആഫ്രിക്കയിൽ നടത്തിയ പ്രഥമ അജപാലന യാത്ര നാലു പതിറ്റാണ്ടു പിന്നിട്ടു. സാഹേൽ പ്രദേശത്ത് വൃക്ഷത്തൈ നടീൽ യത്നം: "ലൗദാത്തൊ സീ വൃക്ഷങ്ങൾ "

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ ആഫ്രിക്കയിലെ കന്നിയാത്രയുടെ നാൽപ്പതാം വാർഷികം ഫ്രാൻസീസ് പാപ്പാ അനുസ്മരിക്കുന്നു.

ഞായറാഴ്ച (10/05/20) വത്തിക്കാനിൽ താൻ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയിൽ ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുകൊണ്ടവരെ അവസാനം അഭിവാദ്യം ചെയ്യുകയായിരുന്നു പാപ്പാ.

1980 മെയ് പത്തിനാണ് വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ ആഫ്രിക്കാ ഭൂഖണ്ഡത്തിൽ ആദ്യമായി കാലുകുത്തിയതെന്ന്  പാപ്പാ അനുസ്മരിച്ചു.

വരൾച്ചയുടെ പിടിയലമർന്ന സാഹേൽ പ്രദേശത്തെ ജനതയ്ക്കുവേണ്ടി തദ്ദവസരത്തിൽ വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ സ്വരമുയർത്തിയത് എടുത്തു പറഞ്ഞ പാപ്പാ, ആഫ്രിക്കയുടെ ഹരിത വൻ മതിലിൻറെ ഭാഗമായിത്തീരാൻ പോകുന്ന ദശലക്ഷം മരം നടൽ യജ്ഞം സാഹേൽ പ്രദേശത്തു നടത്തുകയെന്ന ലക്ഷ്യത്തോടുകൂടിയ “അങ്ങേയ്ക്കു സ്തുതി, വൃക്ഷങ്ങൾ” (the “Laudato Si’ Trees”) എന്ന സംരംഭത്തിന് ചുക്കാൻ പിടിക്കുന്ന യുവതീയുവാക്കൾക്ക് അഭിവാദ്യമർപ്പിച്ചു.

ഈ യുവതയുടെ ഐക്യദാർഢ്യ മാതൃക പിൻചെല്ലാൻ അനേകർക്ക് കഴിയട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 May 2020, 15:35