തിരയുക

റഷ്യൻ ഓർത്തഡോക്സ് പാത്രിയാർക്കീസ് കിറിൽ ഉത്ഥാനത്തിരുന്നാൾ തിരുക്കർമ്മം നയിക്കുന്നു,  രക്ഷകനായ ക്രിസ്തുവിൻറെ നാമത്തിലുള്ള കത്തീദ്രൽ ദേവാലയത്തിൽ, റഷ്യ, 19/04/2020 റഷ്യൻ ഓർത്തഡോക്സ് പാത്രിയാർക്കീസ് കിറിൽ ഉത്ഥാനത്തിരുന്നാൾ തിരുക്കർമ്മം നയിക്കുന്നു, രക്ഷകനായ ക്രിസ്തുവിൻറെ നാമത്തിലുള്ള കത്തീദ്രൽ ദേവാലയത്തിൽ, റഷ്യ, 19/04/2020 

പാപ്പായുടെ ഉയിർപ്പുതിരുന്നാൾ മംഗളങ്ങൾ പൗരസ്ത്യ സഭകൾക്ക്!

പൗരസ്ത്യ കത്തോലിക്കരും ഓർത്തഡോക്സ് വിശ്വാസികളും പുനരൈക്യശ്രമങ്ങളുടെ ഭാഗമായി ഒത്തൊരുമിച്ച് ഉത്ഥാനത്തിരുന്നാൾ ആചരിക്കുന്നതിൽ ഫ്രാൻസീസ് പാപ്പാ സന്തോഷം രേഖപ്പെടുത്തുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പൗരസ്ത്യ ക്രൈസ്തവർക്ക് പാപ്പായുടെ ഉത്ഥാനത്തിരുന്നാൾ ആശംസകൾ.

ജൂലിയൻ കാലഗണനാരീതി, അഥവാ, ജൂലിയൻ പഞ്ചാംഗം പിൻചെല്ലുന്ന പൗരസ്ത്യ ക്രൈസ്തവ സഭകൾ, ഗ്രിഗോറിയൻ പഞ്ചാംഗം പിൻചെല്ലുന്ന പാശ്ചാത്യ പൗരസ്ത്യ സഭകളുടെ ഉയിർപ്പുതിരുന്നാളാചരണത്തിനു ശേഷം, ഒരാഴ്ച കഴിഞ്ഞാണ് ഈ തിരുന്നാൾ ആഘോഷിക്കുന്നത്.

ജൂലിയൻ പഞ്ചാംഗം അനുസരിച്ച് ഇക്കൊല്ലം ഏപ്രിൽ 19-ന് ഞായറാഴ്ച ആയിരുന്നു ഉത്ഥാനത്തിരുന്നാൾ.

പൗരസ്ത്യ കത്തോലിക്കരും ഓർത്തഡോക്സ് വിശ്വാസികളും പുനരൈക്യശ്രമങ്ങളുടെ ഭാഗമായി ഒത്തൊരുമിച്ച് ഉത്ഥാനത്തിരുന്നാൾ ആചരിക്കുന്നതിൽ തനിക്കുള്ള സന്തോഷവും പാപ്പാ വെളിപ്പെടുത്തി.

ഈ സാഹോദര്യം ക്രൈസ്തവർ ന്യൂനപക്ഷമായിരിക്കുന്നിടങ്ങളിൽ സാന്ത്വനമായി ഭവിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

കൊറോണവൈറസും കോവിദ് 19 രോഗവും ഇന്നു ലോകത്തെ അലട്ടുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ, ക്രിസ്തുവിനോടുകൂടി ഉയിർത്തെഴുന്നേൽക്കുന്നതിൽ നിന്നുതിർകൊള്ളുന്ന പ്രത്യാശ മഹാ ദാനമാണെന്ന ബോധ്യം പരീക്ഷണത്തിൻറെ ഈ വേളയിൽ നമുക്കുണ്ടാകുന്നുവെന്ന് പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 April 2020, 15:50