തിരയുക

സീയെന്നായിലെ വിശുദ്ധ കത്രീന സീയെന്നായിലെ വിശുദ്ധ കത്രീന 

സിയെന്നായിലെ വിശുദ്ധ കത്രീനായുടെ മാദ്ധ്യസ്ഥ്യം പാപ്പാ തേടുന്നു!

അനുവർഷം ഏപ്രിൽ 29-ന് സീയെന്നായിലെ വിശുദ്ധ കത്രീനയുടെ തിരുന്നാൾ ആചരിക്കപ്പെടുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സഭയോടുള്ള തീവ്ര സ്നേഹവും പൗരസമൂഹത്തോടുള്ള ഔത്സുക്യവും, പ്രത്യേകിച്ച്, പരീക്ഷണത്തിൻറെതായ ഈ വേളയിൽ, ക്രിസ്തീയവിശ്വാസാനുസൃത ജീവിതത്താൽ സംയോജിപ്പിച്ചു കൊണ്ടുപോകാൻ സീയെന്നായിലെ വിശുദ്ധ കത്രീനയുടെ മാതൃത പ്രചോദനമേകട്ടെയെന്ന് പാപ്പാ ആശംസിക്കുന്നു.

അനുവർഷം ഏപ്രിൽ 29-ന് സീയെന്നായിലെ വിശുദ്ധ കത്രീനയുടെ തിരുന്നാൾ തിരുസഭ ആചരിക്കുന്നത്, ബുധനാഴ്ചത്തെ (29/04/20) പൊതുദർശന പ്രഭാഷണത്തിൻറെ അന്ത്യത്തിൽ വിവിധ ഭാഷാക്കാരെ പ്രത്യേകം പ്രത്യേകം സംബോധന ചെയ്യവെ, ഇറ്റലിക്കാരെ  അഭിവാദ്യം ചെയ്ത വേളയിൽ അനുസ്മരിക്കുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

കർമ്മ ധീരതയും അക്ഷയ പ്രത്യാശയും, പ്രത്യേകിച്ച്, പ്രതിസന്ധികളുടെ വേളകളിൽ,വിശുദ്ധ കത്രീനയ്ക്ക് ലഭിച്ചത് യേശുവുമായുള്ള ഐക്യത്തിൽ നിന്നാണെന്ന് പാപ്പാ പറഞ്ഞു.

മറ്റുള്ളവരെ, ഉന്നതരായ സഭാധികാരികളെപ്പോലും,വിശ്വാസത്തിൻറെ ശക്തിയാൽ സ്വാധീനിക്കാൻ ഈ വിശുദ്ധയ്ക്കു സാധിച്ചുവെന്ന് പാപ്പാ അനുസ്മരിച്ചു.

കോവിദ് 19 മഹാവ്യാധിയിൽ നിന്നുള്ള മോചനത്തിനായി വിശുദ്ധ കത്രീനായുടെ മാദ്ധ്യസ്ഥ്യം പാപ്പാ പ്രാർത്ഥിക്കുകയും യൂറോപ്പിൻറെ ഐക്യം നിലനിർത്താൻ യൂറോപ്പിൻറെ സഹസ്വർഗ്ഗീയമദ്ധ്യസ്ഥയായ ഈ വിശുദ്ധ സഹായിക്കട്ടെയെന്ന് ആശംശിക്കുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 April 2020, 19:17