തിരയുക

Vatican News
ക്രൂശിതൻ ക്രൂശിതൻ 

മഹാമാരിക്കാലം, ക്രിസ്തുവിൽ ശരണം വയ്ക്കുക!

യേശുവുമായുള്ള വൈക്തിക ബന്ധവും ക്രൂശിതനും ഉത്ഥിതനുമായവനിലുള്ള വിശ്വാസവും ശക്തിപ്പെടുത്താനുള്ള അവസരമായിരിക്കട്ടെ വിശുദ്ധ വാരം, ഫ്രാൻസീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കോവിദ് 19 മഹാമാരി നമ്മെ ഭീതിയിലാഴ്ത്തുകയും നമ്മുടെ പ്രിയപ്പെട്ടവരെക്കുറിച്ച് ഉത്ക്കണ്ഠാഭരിതരാക്കുകയും ചെയ്തിരിക്കുന്ന ഈ ദിനങ്ങളിൽ ജീവൻറെ നാഥനായ ക്രിസ്തുവിൽ ശരണം വയ്ക്കാൻ പാപ്പാ വിശ്വാസികളെ ക്ഷണിക്കുന്നു.

ബുധനാഴ്ച (08/04/20) വത്തിക്കാനിൽ നിന്ന് മാദ്ധ്യമോപാധികളിലൂടെ പൊതുകൂടിക്കാഴ്ചാ സന്ദേശം നല്കവെ പോളണ്ടു ജനതയെ പ്രത്യേകം സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

കർത്താവിൻറെ അനുഗ്രഹം എന്നും ഉണ്ടായിരിക്കട്ടെയെന്നും അത് സമാധാനത്തിൻറെയും പ്രത്യാശയുടെയും സ്രോതസ്സായിരിക്കട്ടെയെന്നും പാപ്പാ തദ്ദവസരത്തിൽ ആശംസിച്ചു.

അനുവർഷം വിശുദ്ധ വാരത്തിൽ റോമിൽ സംഘടിപ്പിക്കപ്പെടാറുള്ള അന്താരാഷ്ട്ര സർവ്വകലാശാല സമ്മേളനത്തെക്കുറിച്ച് അനുസ്മരിച്ച പാപ്പാ ഈ വിശുദ്ധ വാരം വിദ്യാർത്ഥികൾക്ക് യേശുവുമായുള്ള വൈക്തിക ബന്ധവും ക്രൂശിതനും ഉത്ഥിതനുമായവനിലുള്ള വിശ്വാസവും ശക്തിപ്പെടുത്താനുള്ള അവസരമായിരിക്കട്ടെയെന്ന് ആശംസിച്ചു.

നമ്മുടെ ഉൽക്കണ്ഠകളും ഭയവും ക്രിസ്തുവിൽ സമർപ്പിക്കാൻ പാപ്പാ അറബി ഭാഷാക്കാരെ അഭിവാദ്യം ചെയ്യവേ ആഹ്വാനം ചെയ്തു

 

08 April 2020, 16:23