തിരയുക

ഗ്രീസ്-ഇയു-കുടിയേറ്റക്കാര്‍... ഗ്രീസ്-ഇയു-കുടിയേറ്റക്കാര്‍...  

അഭയാര്‍ത്ഥികൾക്കായി പാപ്പാ പ്രാർത്ഥിച്ചു.

മാര്‍ച്ച് ഒന്നാം തിയതി ഞായറാഴ്ച്ച, ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വത്തിക്കാനിലെത്തിയ തീര്‍ത്ഥാടകരോടു യുദ്ധം മൂലം കുടിയൊഴിപ്പിക്കപ്പെട്ട ആയിരകണക്കില്‍ വരുന്ന അഭയാര്‍ത്ഥികൾക്കായി പ്രാർത്ഥിക്കുവാന്‍ പാപ്പാ ആവശ്യപ്പെട്ടു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

യുദ്ധം മൂലം സ്ഥലം ഒഴി‍ഞ്ഞുകൊടുക്കേണ്ടി വന്ന ജനങ്ങളെ കുറിച്ചുള്ള വാര്‍ത്ത അറിഞ്ഞതില്‍ താന്‍ ദുഃഖിതനാണെന്ന് പറഞ്ഞ പാപ്പാ ധാരാളം സ്ത്രീകളും, പുരുഷന്മാരും, കുട്ടികളും കുടിയൊഴിപ്പിക്കപ്പെട്ട് ലോകത്തില്‍ അഭയം തേടുകയും, സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും ചൂണ്ടികാണിച്ചു. ഈ ദിവസങ്ങളിൽ കുടിയേറ്റക്കാരുടെ വര്‍ദ്ധന​ വളരെ ശക്തമായിത്തീർന്നിരിക്കുന്നുവെന്നും  നമുക്ക് അവർക്കുവേണ്ടി പ്രാർത്ഥിക്കാമെന്നും പാപ്പാ ആവശ്യപ്പെട്ടു.

നൂറുകണക്കിന് കുടിയേറ്റക്കാർ തുർക്കിയിൽ നിന്ന് ഗ്രീസിലേക്ക് പ്രവേശിക്കാവുന്ന അതിർത്തികളിലൂടെയാണ് കടക്കുന്നത്. ഞായറാഴ്ച രാവിലെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തുർക്കി തീരത്തോടു ചേർന്നുള്ള മൂന്ന് ഗ്രീക്ക് ദ്വീപുകളിൽ 500 പേർ കടലിലൂടെ എത്തിയിരുന്നു. വടക്ക് ഭാഗത്തായി, നദികൾ കടന്ന് ഗ്രീക്ക് ഭാഗത്തേക്കാണ് കുടിയേറ്റക്കാരുടെ സമൂഹം സഞ്ചരിച്ചത്. അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനൊപ്പം അഫ്ഗാനില്‍ നിന്നെത്തിയ ഒരമ്മയും ഉൾപ്പെട്ടതായി  ലണ്ടൻ ആസ്ഥാനമായുള്ള ഒരു വാർത്ത ഏജന്‍സി (റോയിട്ടേഴ്‌സ്) റിപ്പോർട്ട് ചെയ്യുന്നു.

01 March 2020, 15:07