Pope Francis Pope Francis 

മാര്‍ച്ച് 25 ബുധന്‍ #നമുക്കൊരുമിച്ചു പ്രാര്‍ത്ഥിക്കാം

ഇന്ത്യയിലെ സമയം വൈകുന്നേരം 4.30-ന് “സ്വര്‍ഗ്ഗസ്ഥനായ പിതാവേ...” എന്ന പ്രാര്‍ത്ഥനചൊല്ലി പ്രാര്‍ത്ഥനയുടെ സാര്‍വ്വത്രികത പ്രകടമാക്കാം, "കൊറോണ" നിവാരണത്തിനായി പ്രാര്‍ത്ഥിക്കാം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ദൈവത്തെ “പിതാവേ…” എന്നു
വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം

മാര്‍ച്ച് 22-Ɔο തിയതി ഞായറാഴ്ച കണ്ണിചേര്‍ത്ത #നമുക്കൊരുമിച്ചുപ്രാര്‍ത്ഥിക്കാം എന്ന സമൂഹ്യശ്രൃംഖലയിലാണ് പാപ്പാ പ്രാര്‍ത്ഥന ആഹ്വാനംചെയ്തത്. സാര്‍വ്വ ലൗകികമായ പ്രാര്‍ത്ഥനയും കാരുണ്യവും സ്നേഹവുംകൊണ്ട് ഈ മഹാമാരിയോടു പ്രതികരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തു. ആപത്ത് സന്ധിയില്‍ സകലരും ഹൃദയംതുറന്ന് ദൈവത്തെ വിളിച്ചപേക്ഷിക്കണമെന്നും  പാപ്പാ അഭ്യര്‍ത്ഥിച്ചു. നാം ഒറ്റക്കെട്ടായി നില്ക്കണമെന്നും ലോകമെമ്പാടുമുള്ള ക്രൈസ്തവരോട് പാപ്പാ ഉദ്ബോധിപ്പിച്ചു. #നമുക്കൊരുമിച്ചുപ്രാര്‍ത്ഥിക്കാം

സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും
സാര്‍വ്വലൗകികത

മാര്‍ച്ച് 25 ബുധനാഴ്ച, കര്‍ത്താവിന്‍റെ മംഗലവാര്‍ത്ത തിരുനാളില്‍ മദ്ധ്യാഹ്നം പ്രാദേശിക സമയം
12 മണിക്ക് (ഇന്ത്യയില്‍ വൈകുന്നേരം 4.30-ന് )  ലോകത്ത് എവിടെയും ക്രൈസ്തവര്‍ “സ്വര്‍ഗ്ഗസ്ഥനായ പിതാവേ...” എന്ന പ്രാര്‍ത്ഥന ഒറ്റയായും കുടുംബങ്ങളില്‍ കൂട്ടമായും  ഉരുവിട്ടുകൊണ്ട് ഈ മഹാമാരിയില്‍നിന്നു ലോകം മോചിതമാകാന്‍ പിതാവായ ദൈവത്തെ വിളിച്ചപേക്ഷിച്ചു മുട്ടിപ്പായി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തു.

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളി‍ല്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു.

We want to respond to the virus pandemic with the universality of prayer, compassion and tenderness. Let us stay united. I invite all Christians to direct their voices together toward Heaven, reciting the Our Father on Wednesday, 25 March, at noon. #PrayTogether
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 March 2020, 17:46