സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
"വാർദ്ധക്യത്തിലെത്തിയവർക്കായി, പ്രത്യേകിച്ച് ഈ സമയത്ത് വലിയ ഏകാന്തതയും ഒരു പക്ഷേ ഭയവും അനുഭവിക്കുന്നവർക്കായി പ്രത്യേകം നമുക്ക് പ്രാർത്ഥിക്കാം. അവർ നമുക്ക് വിജ്ഞാനവും, ജീവിതവും, ചരിത്രവും പകര്‍ന്ന് നൽകിയവരാണ്.... പ്രാർത്ഥനയോടെ നമുക്ക് അവർക്ക് സമീപത്തായിരിക്കാം" മാര്‍ച്ച് പതിനേഴാം തിയതി ചൊവ്വാഴ്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ സൂചിപ്പിച്ചു.
ഇറ്റാലിയന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, സ്പാനിഷ്, പോളിഷ്, അറബി, ജര്‍മ്മന്‍ എന്നിങ്ങനെ യഥാക്രമം ഏഴ് ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.