2020.03.20 Messa Santa Marta 2020.03.20 Messa Santa Marta 

അറിയിപ്പ് : പാപ്പായുടെ ദിവ്യബലിയില്‍ തത്സമയം പങ്കെടുക്കാം

വത്തിക്കാന്‍ ന്യൂസ് മലയാളം വെബ്സൈറ്റിലൂടെ https://www.vaticannews.va/ml.html

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. അഭ്യര്‍ത്ഥനയ്ക്കും അന്വേഷണങ്ങള്‍ക്കും നന്ദി
പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ പാപ്പാ ഫ്രാന്‍സിസ് ഈ ദിനങ്ങളില്‍ നിത്യേന അര്‍പ്പിക്കുന്ന ദിവ്യബലിയര്‍പ്പണത്തിലും മറ്റു പരിപാടികളും വത്തിക്കാന്‍ ന്യൂസ് മലയാളം വെബ് സൈറ്റിലിലൂടെ സാധ്യമാണ്. പാപ്പായുടെ കുര്‍ബ്ബാനയില്‍ തത്സമയം എങ്ങനെ പങ്കെടുക്കാം എന്നുള്ള ധാരാളം വ്യക്തികളുടെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ടാണ് ഇത്രയും വിവരങ്ങള്‍ കുറിക്കുന്നത്. അന്വേഷണത്തിനും അഭ്യര്‍ത്ഥനയ്ക്കും നന്ദി. നേരിട്ട് യൂ-ട്യൂബ് ലിങ്കുകള്‍ ലഭിച്ചില്ലെന്ന് അറിയുന്നതില്‍ ഖേദിക്കുന്നു.

പാപ്പായുടെ പരിപാടികള്‍ ലഭ്യമാകുന്ന വത്തിക്കാന്‍റെ യൂ-ട്യൂബ് ലിങ്ക് :

https://www.youtube.com/watch?v=5YceQ8YqYMc

വത്തിക്കാനിലേയ്ക്ക് 24 മണിക്കൂറും തുറന്നിരിക്കുന്ന ഒരു ക്യമറ കണ്ണിയാണിത്.

2. തത്സമയത്തിന് എളുപ്പമാര്‍ഗ്ഗം
വത്തിക്കാന്‍ ന്യൂസം മലയാളം വെബ്സൈറ്റ് തുറക്കുക https://www.vaticannews.va/ml.html. ഈ സൈറ്റിന്‍റെ വലതുഭാഗത്ത് ഏറ്റവും മുകളിലുള്ള ജാലകത്തില്‍ തത്സമയം സംപ്രേക്ഷണം ലഭ്യമാണ്. പരിപാടികളുടെ സമയത്തു മാത്രമാണ് ഈ ലിങ്ക് സജീവമാകുന്നത്.

3.  കാര്യക്രമം
a) കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പാപ്പാ ഫ്രാന്‍സിസ് എല്ലാദിവസവും രോഗികള്‍ക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട് ദിവ്യബലിയര്‍പ്പിക്കുന്നു.
പ്രാദേശിക സമയം രാവിലെ 7 മണിക്ക്,
ഇന്ത്യയിലെ സമയം രാവിലം 11.30-ന്.
ദിവ്യബലിയും, ഹ്രസ്വമായ ആരാധനയും ആശീര്‍വ്വാദവും.

b) എല്ലാ ബുധനാഴ്ചകളില്‍ പ്രാദേശിക സമയം രാവിലെ 9.30-ന്
ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 2.00-ന്
പൊതുകൂടിക്കാഴ്ച പരിപാടി.
പാപ്പായുടെ സന്ദേശവും, ആശീര്‍വ്വാദവും.

c) എല്ലാ ഞായറാഴ്ചകളിലും പ്രാദേശിക സമയം
പ്രാദേശിക സമയം മദ്ധ്യാഹ്നം 12 മണിക്ക്
ത്രികാല പ്രാര്‍ത്ഥന,
സന്ദേശം, അഭിവാദ്യങ്ങള്‍, ആശീര്‍വ്വാദം എന്നിവ.
ഇന്ത്യയിലെ സമയം വൈകുന്നേരം 4.30-ന്.

d) പാപ്പായുടെ മറ്റു പ്രത്യേക പരിപാടികളും മലയാളം സൈറ്റിന്‍റെ തത്സമയം ജാലകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Live link via vatican news Malayalam website : https://www.vaticannews.va/ml.html
                                                                                  https://www.youtube.com/watch?v=5YceQ8YqYMc

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 March 2020, 08:53