തിരയുക

വത്തിക്കാനില്‍  കൊളമ്പസ് യോദ്ധാക്കൾ എന്ന സംഘടനയുടെ നിര്‍വ്വാഹികളുമായി പാപ്പാ കൂടികാഴ്ച്ച നടത്തിയവസരത്തില്‍...  വത്തിക്കാനില്‍ കൊളമ്പസ് യോദ്ധാക്കൾ എന്ന സംഘടനയുടെ നിര്‍വ്വാഹികളുമായി പാപ്പാ കൂടികാഴ്ച്ച നടത്തിയവസരത്തില്‍...  

കൊളമ്പസ് യോദ്ധാക്കൾ എന്ന സംഘടനയുടെ നിര്‍വ്വാഹികളുമായി പാപ്പാ കൂടികാഴ്ച്ച നടത്തി

ഫെബ്രുവരി പത്താം തിയതി തിങ്കളാഴ്ച്ച വത്തിക്കാനില്‍ കൊളമ്പസ് യോദ്ധാക്കൾ എന്ന സംഘടനയുടെ നിര്‍വ്വാഹികളുമായി കൂടികാഴ്ച്ച നടത്തിയവസരത്തില്‍ പാപ്പാ നൽകിയ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഒന്നാം ലോക മഹായുദ്ധത്തിന്‍റെ ഭീകരതയെത്തുടർന്ന് റോമിലുള്ള  യുവജങ്ങൾക്കും, മറ്റുള്ളവർക്കും മാനുഷിക സഹായം നൽകാൻ ബെനഡിക്ട് പതിനാറാമൻ പാപ്പായാണ് കൊളംബസ് യോദ്ധാക്കളെ ക്ഷണിച്ചതെന്ന്  ഓര്‍മ്മപ്പെടുത്തിയ പാപ്പാ ആ ക്ഷണം സ്വീകരിച്ച കൊളംബസ് യോദ്ധാക്കള്‍ ഉദാരമായി പ്രതികരിച്ചുവെന്നും, യുവാക്കൾക്കായി കായികകേന്ദ്രങ്ങൾ സ്ഥാപിച്ചുവെന്നും, അത് വിദ്യാഭ്യാസം,  മതബോധനം, ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നതിനുള്ള സ്ഥലങ്ങളായി മാറിയെന്നും നന്ദിയോടെ അനുസ്മരിച്ചു.

ഈ വിധത്തിൽ,  ക്രൈസ്തവ ഉപവിയുടെയും, സാഹോദര്യത്തിന്‍റെയും തത്ത്വങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആവശ്യമുള്ളവരെ സഹായിക്കുവാന്‍ പ്രേരിതനായ അവരുടെ സമൂഹത്തിന്‍റെ  സ്ഥാപകനും  ധന്യനുമായ മിഖായേല്‍ മക്ഗിവ്വനിയുടെ ദർശനത്തോടുള്ള വിശ്വസ്ഥത തെളിയിച്ചുവെന്നും പാപ്പാ അനുമോദിച്ചു. ഇന്ന് വിവിധ മേഖലകളിൽ സുവിശേഷാത്മകമായ  ഉപവിയുടെയും, സാഹോദര്യത്തിന്‍റെയും പ്രവർത്തനം കൊളംബസിന്‍റെ യോദ്ധാക്കള്‍  എന്നറിയപ്പെടുന്ന സമൂഹം തുടരുന്നുവെന്നും പ്രത്യേകിച്ചും മനുഷ്യജീവിതത്തിന്‍റെ പവിത്രതയ്ക്കും, അന്തസ്സിനുമുള്ള അവരുടെ വിശ്വസ്ഥപൂര്‍ണ്ണമായ സാക്ഷ്യം പ്രാദേശിക, ദേശീയ തലങ്ങളിൽ പ്രകടമാണെന്ന് താന്‍ കരുതുന്നുവെന്നും,  അക്രമം, യുദ്ധം, ദാരിദ്ര്യം എന്നിവയുടെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്ന പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെ ക്രൈസ്തവ സമൂഹങ്ങളെ ഭൗതികമായും ആത്മീയമായും സഹായിക്കാൻ  കൊളംബസിന്‍റെ യോദ്ധാക്കള്‍ക്ക്ഈ ബോധ്യം പ്രേരിപ്പിച്ചതായും പാപ്പാ വെളിപ്പെടുത്തി. ഇതിന്‍റെ സ്ഥാപിതമായതു മുതൽ, പത്രോസിന്‍റെ പിൻഗാമിയോടുള്ള അചഞ്ചലമായ ആദരവ് പ്രകടമാണെന്ന് പറഞ്ഞ പാപ്പാ ഭിന്നതകളും, അസമത്വങ്ങളും കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന  നമ്മുടെ ലോകത്തില്‍, എല്ലാ ആവശ്യങ്ങളും, പ്രത്യേകിച്ച് നിസ്സംഗതയുടെ ആഗോളവൽക്കരണത്തെയും, കൂടുതൽ നീതിപൂർവ്വകവും സമഗ്രവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള പ്രചോദനവും യുവജനങ്ങള്‍ക്ക് ലഭിക്കുവാന്‍ കൊളംബസിന്‍റെ  യോദ്ധാക്കള്‍  എന്ന സമൂഹത്തിന് കഴിയുന്നുവെന്നും പാപ്പാ വ്യക്തമാക്കി.

10 February 2020, 15:54