ഫ്രാൻസിസ് മാർപാപ്പാ അന്തര്‍ദേശീയ കാരിത്താസിന്‍റെ സെക്രട്ടറി ജനറൽ നിക്കോളാസ് റോയിയുമായി... (ഫയല്‍ ചിത്രം). ഫ്രാൻസിസ് മാർപാപ്പാ അന്തര്‍ദേശീയ കാരിത്താസിന്‍റെ സെക്രട്ടറി ജനറൽ നിക്കോളാസ് റോയിയുമായി... (ഫയല്‍ ചിത്രം). 

അന്തര്‍ദേശീയ കാരിത്താസിന്‍റെ നിയമാവലിയിലും വ്യവസ്ഥാപനങ്ങളിലും വരുത്തിയ പുതിയ നിർവ്വചനങ്ങൾ ഫ്രാൻസിസ് പാപ്പാ അംഗീകരിച്ചു.

ഒസ്സർവത്തോരെ റൊമാനോ പത്രത്തിലൂടെ വിളംമ്പരം ചെയ്യും.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പരിശുദ്ധപിതാവ് ഫ്രാൻസിസ് പാപ്പാ വത്തിക്കാൻ രാജ്യത്തിന്‍റെ സെക്രട്ടറി കർദ്ദിനാൾ പിയത്രൊ പരോളിനുമായി  ജനുവരി പതിമൂന്നിന് നടത്തിയ കൂടിക്കാഴ്ചയിൽ കാരിത്താസ് ഇന്‍റര്‍നാഷണലിന്‍റെ നിയമാവലിയിലും നടപടിക്രമങ്ങളിലും വരുത്തിയ ഭേദഗതികൾ  അംഗീകരിച്ച് നൽകി. അന്തര്‍ദേശീയ കാരിത്താസിന്‍റെ നിർവ്വചനവും, വ്യവസ്ഥകളും പുനഃനിർവ്വചിക്കാനുള്ള അവരുടെ ആവശ്യം അംഗീകരിച്ച്, അതിൽ വരുത്തിയ പങ്കാളിത്ത വ്യവസ്ഥകളുടേയും,അഭ്യന്തരചട്ടങ്ങളുടെയും ഭേദഗതികൾ പാപ്പാ അനുവദിച്ചു. ഇവ ഒസ്സർവത്തോരെ റൊമാനോ പത്രത്തിലൂടെ വിളംമ്പരം ചെയ്യാനും 2020 ഫെബ്രുവരി ഒന്നു മുതൽ പ്രാവർത്തീകമാക്കാനും, അതിനാൽ ആക്ടാ അപ്പോസ്തലിക്കാ സേദിസിൽ (Acta Apostolicae Sedis )പ്രസിദ്ധീകരിക്കാനും ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 February 2020, 15:28