തിരയുക

ട്വിറ്റര്‍ ട്വിറ്റര്‍ 

താഴ്ത്തപ്പെടലും താഴ്മയും!

പാപ്പായു‌ടെ ട്വിറ്റര്‍ സന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

താഴ്ത്തപ്പെടലിന്‍റെ പാതയാണ് ദൈവം കാട്ടിത്തരുന്നതെന്ന് മാര്‍പ്പാപ്പാ.

വെള്ളിയാഴ്ച (07/02/2020) തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ “വചനസമീക്ഷസാന്തമാര്‍ത്ത”(#HomilySantaMarta) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത  പുതിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ എളിമപ്പെടലിന്‍റെ സരണിയെക്കുറിച്ചു പറഞ്ഞിരിക്കുന്നത്. 

“സ്ത്രീയില്‍ നിന്ന് ജനിച്ചവരില്‍ ഏറ്റം വലിയ മനുഷ്യനായ സ്നാപകയോഹന്നാനും ദൈവസൂനുവും എളിമപ്പെടലിന്‍റെ സരണി തിരഞ്ഞെടുത്തു. ക്രൈസ്തവര്‍ക്ക് മുന്നേറാന്‍ ദൈവം കാണിച്ചുതരുന്നത് ഈ മാര്‍ഗ്ഗമാണ്. താഴ്ത്തപ്പെടാതെ താഴ്മയുള്ളവരാകാന്‍ കഴിയില്ല” എന്നാണ് പാപ്പാ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 February 2020, 13:30