വിശുദ്ധ പത്രോസ് വിശുദ്ധ പത്രോസ്  

വിശുദ്ധ പത്രോസിന്‍റെ അജപാലന ദൗത്യം!

ഫ്രാന്‍സീസ് പാപ്പായുടെ ട്വിറ്റര്‍ സന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വിശുദ്ധ പത്രോസിന്‍റെ സിംഹാസനത്തിന്‍റെ തിരുന്നാള്‍ ദിനത്തില്‍ പാപ്പായുടെ കൃതജ്ഞതാര്‍പ്പണം.

ഈ തിരുന്നാള്‍ ദിനത്തില്‍, അതായത്, ശനിയാഴ്ച (22/02/2020) “വിശുദ്ധപത്രോസിന്‍റെസിംഹാസനം” (#ChairOfSaintPeter) എന്ന ഹാഷ്ടാഗോടു കൂടി തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ നന്ദിപ്രകാശനം ഉള്ളത്. 

“സകല ജനതകളിലും നിന്ന് തന്‍റെ ജനത്തെ ഒന്നിച്ചുകൂട്ടുകയും ഉപവിയിലും സത്യത്തിലും രക്ഷയുടെ പാതയിലൂടെ അവരെ നയിക്കുകയും ചെയ്യുകയെന്ന ദൗത്യം പത്രോശ്ലീഹായ്ക്കും അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ക്കും ഭരമേല്പിച്ച ദൈവത്തിന് വിശുദ്ധ പത്രോസിന്‍റെ സിംഹാസനത്തിന്‍റെ തരുന്നാളില്‍ നമുക്ക് കൃതജ്ഞതയര്‍പ്പിക്കാം” എന്നാണ് പാപ്പാ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 February 2020, 12:57