തിരയുക

സാന്‍ ജോസ് കത്തിഡ്രലിലെ വിശുദ്ധ കവാടം. സാന്‍ ജോസ് കത്തിഡ്രലിലെ വിശുദ്ധ കവാടം. 

ക്ഷീണിതരാകാതെ സുവിശേഷവൽക്കരണം നടത്തുക

സഭയുടെ കോസ്റ്ററിക്കാ പ്രവിശ്യയുടെ ശതാബ്ദിക്ക് പാപ്പായുടെ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കോസ്റ്റാ റിക്കയിലെ  മൂന്ന് കത്തീഡ്രലുകളിൽ പൂർണ്ണദണ്ഡവിമോചനം നേടാനുള്ള അവസരം കോസ്റ്റാ റിക്കാർക്കുണ്ടാകും. 2020 ഫെബ്രുവരി 16 മുതൽ 2021 ഫെബ്രുവരി16 വരെയാണ് ജൂബിലി വർഷാഘോഷങ്ങൾ നടക്കുന്നത്.

ജൂബിലി ആഘോഷങ്ങളുടെ തുടക്കത്തിൽ തന്നെ സഭയുടെ കോസ്റ്ററിക്ക പ്രവിശ്യാ രൂപീകരണത്തിന് ദൈവത്തിന് നന്ദി പറയാൻ അവരോടൊപ്പം ആത്മീയമായ ഐക്യം പ്രകടിപ്പിച്ച്, വൈദീക, സന്യാസ അൽമായ സമൂഹത്തെ മുഴുവൻ അഭിസംബോധന ചെയ്തു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രൊ പരോളിൻ വഴി ഒപ്പുവച്ച മാർപ്പാപ്പായുടെ സന്ദേശത്തിൽ, നൂറു വർഷത്തെ പ്രവർത്തനങ്ങളാലുണ്ടായ ഫലങ്ങൾക്കും, രാജ്യത്തെ മക്കൾക്ക് വെളിച്ചം പകരാനും, അനുയാത്ര ചെയ്യാനും, ധൈര്യപ്പെടുത്താനും കഴിഞ്ഞതിൽ ദൈവത്തിന് നന്ദി പറഞ്ഞു. പ്രാധാന്യമർഹിക്കുന്ന ഈ ആഘോഷവേളയിൽ എല്ലാ സത്യവും, ദാനങ്ങളും,നന്മകളും പുറപ്പെടുന്ന നമ്മുടെ കർത്താവായ യേശുവിന്‍റെ കരുണാദ്രസ്നേഹത്തെ മുറുകെ പിടിക്കാനും, അൽമായരും സമർപ്പിതരും തളരാതെ സവിശേഷത്തിന്‍റെ സന്തോഷം സകലർക്കും, പ്രത്യേകിച്ച് ഏറ്റം ആവശ്യമായവർക്കും അകലങ്ങളിൽ വസിക്കുന്നവർക്കും എത്തിക്കാനും, ക്രിസ്തീയ ജീവിതത്തിന്‍റെ സത്യമായ സാക്ഷ്യം സമൂഹത്തിലെ വിവിധ തലങ്ങളിൽ കൊടുക്കുവാനും ആവശ്യപ്പെട്ടു. കോസ്റ്ററിക്കായുടെ നാഥയായ ലോസ് ആഞ്ചലസിലെ പരിശുദ്ധ കന്യകാമാതാവിന്‍റെ സംരക്ഷണം പ്രാർത്ഥിച്ചു കൊണ്ടാണ് പരിശുദ്ധ പിതാവ് തന്‍റെ സന്ദേശം അവസാനിപ്പിച്ചത്.

പരിശുദ്ധ സിംഹാസനത്തിന്‍റെ അപ്പോസ്തോലിക പെനിറ്റൻഷ്യറി അംഗീകരിച്ച ജൂബിലി വർഷം ബനഡിക്ട് പതിനഞ്ചാമൻ പാപ്പാ 1921ൽ പുറപ്പെടുവിച്ച "പ്രായെദെച്ചെസ്സോരും" (Praedecessorum) പ്രഖ്യാപനം വഴി കോസ്റ്റാറിക്കാ സഭാപ്രവിശ്യയുടെ കാനോനീക നിയമപ്രകാരമുള്ള സ്ഥാപനത്തെയാണ് ഓർമ്മിപ്പിക്കുക. വിവിധ ആഘോഷ പരിപാടികൾ രൂപകല്‍പന ചെയ്തിട്ടുള്ള ജൂബിലി വർഷം ദേശീയ ദിവുകാരുണ്യ കോൺഗ്രസ്സോടുകൂടിയാണ് സമാപിക്കുന്നത്. പൂർണ്ണ ദണ്ഡവിമോചനത്തിനായുള്ള കത്തീഡ്രലുകളുടെ വിശുദ്ധ കവാടങ്ങൾ കഴിഞ്ഞ ഞായറാഴ്ച തന്നെ തുറന്നു കൊടുത്തിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 February 2020, 15:20