തപസ്സുകാലത്തെ  അനുസ്മരിക്കുന്ന ചിത്രം. തപസ്സുകാലത്തെ അനുസ്മരിക്കുന്ന ചിത്രം. 

റോമാ രൂപതയുടെ നോയമ്പുകാലാചരണം പാപ്പാ നയിക്കുന്ന പ്രദക്ഷിണത്തോടെ ആരംഭിക്കും

വിഭൂതി ബുധനാഴ്ച റോമിലെ വിശുദ്ധ ആൻസലമിന്‍റെ ദേവാലയത്തിൽ നിന്ന് വിശുദ്ധ സബീനായുടെ ദേവാലയത്തിലേക്ക് നടത്തുന്ന പ്രദക്ഷിണത്തിന് ഫ്രാൻസിസ് പാപ്പാ നേതൃത്വം വഹിക്കും.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വിശുദ്ധ സബീനായുടെ ദേവാലയത്തിൽ അർപ്പിക്കുന്ന ദിവ്യബലിക്കും, വിഭൂതി വെഞ്ചരിപ്പിനും, ചാരം പൂശലിനും മുഖ്യകാർമ്മീകത്വവും റോമിന്‍റെ മെത്രാൻ എന്ന നിലയിൽ പാപ്പാ നിർവ്വഹിക്കും. വിശുദ്ധ രക്തസാക്ഷികളുടെ ദേവാലയത്തിലെത്തി,  അവിടെ തങ്ങി, സ്തുതിയുടെയും, പ്രാർത്ഥനയുടേയും അരൂപിയില്‍ വിശ്വാസികള്‍ നടത്തുന്ന നോയമ്പുകാല തീർത്ഥാടനം റോമിന്‍റെ പാരമ്പര്യാചാരമാണ്. വിശുദ്ധരുടെ ലുത്തീനിയായും ഉരുവിട്ടാണ് ഈ പ്രദക്ഷിണം നടക്കുക. വിവിധ രക്തസാക്ഷികളുടെ നാമത്തിലുള്ള ദേവാലയങ്ങൾ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ റോമാ രൂപതയിലെ നോയമ്പുകാല പ്രദക്ഷിണം വിഭൂതി ബുധനാഴ്ച ഫെബ്രുവരി  ഇരുരത്താറാം തിയതി വൈകുന്നേരം 4.30 നാണ് നിശ്ചയിച്ചിരിക്കുന്നത്. Stationes എന്ന് ലത്തീനിൽ പറയുന്ന ഈ "തങ്ങലിന്"(Stop) നേതൃത്വം കൊടുക്കുന്ന പാപ്പയോടൊപ്പം കർദ്ദിനാൾമാർ, മെത്രാപ്പോലീത്തമാർ, മെത്രാന്മാർ എന്നിവരെക്കൂടാതെ വിശുദ്ധ ആൻസലം ദേവാലയത്തില്‍ നിന്ന് ബനഡിക്ടൻ സന്യാസികളും, വിശുദ്ധ സബീനയിലെ ദേവാലയത്തില്‍ നിന്ന് ഡൊമീനിക്കൻ സന്യാസികളും പങ്കുചേരും.

രക്തസാക്ഷികൾ ജീവൻ നല്‍കിയ, അവരുടെ ഭൗതീകാവശിഷ്ടങ്ങൾ സൂക്ഷിച്ചിട്ടുള്ള വിശുദ്ധ സ്ഥലങ്ങളിൽ   നോയമ്പുകാലത്ത പ്രാർത്ഥനയ്ക്കായും ധ്യാനത്തിനുമായുള്ള വരവും താമസ്സവും റോമായുടെ ഒരു പാരമ്പര്യമാണെന്ന് റോമിലെ ആരാധനാക്രമത്തിനായുള്ള കാര്യാലയത്തിന്‍റെ ഡയറക്ടർ ഫാ.  ജുസെപ്പെ മിദീലി അറിയിച്ചു.

വിശുദ്ധ സബീനയുടെ ദേവാലയത്തിനു പുറത്ത് പ്രദക്ഷിണം റിപ്പോർട്ട് ചെയ്യാനുദ്ദേശിക്കുന്ന മാദ്ധ്യമപ്രവർത്തകർ പരിശുദ്ധ സിംഹാസനത്തിന്‍റെ മാദ്ധ്യമകാര്യാലയത്തിൽ 24 മണിക്കൂറിന് മുമ്പു അപേക്ഷകൾ നൽകേണ്ടതാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 February 2020, 15:24