ഫ്രാന്‍സിസ് പാപ്പാ  പൊതു കൂടികാഴ്ച്ചയില്‍....  ഫ്രാന്‍സിസ് പാപ്പാ പൊതു കൂടികാഴ്ച്ചയില്‍....  

പരിശുദ്ധ സിംഹാസനത്തിന്‍റെ നയതന്ത്രജ്ഞര്‍ക്ക് ഒരു വര്‍ഷത്തെ പ്രേഷിത അനുഭവമുണ്ടായിരിക്കണം

പരിശുദ്ധ സിംഹാസനത്തിന്‍റെ നയതന്ത്ര സേവനത്തിൽ പ്രവേശിക്കുന്നവരോടു രൂപതയിൽ പന്ത്രണ്ട് മാസത്തെ പ്രേഷിത പരിജ്ഞാനം ആവശ്യപ്പെട്ടുകൊണ്ട് പോന്തിഫിക്കൽ സഭാസംബന്ധിയായ വിദ്യപീഠത്തിന്‍റെ പുതിയ പ്രസിഡണ്ട് മോൺ. ജോസഫ് മറിനോയ്ക്ക് പാപ്പാ കത്തയച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പരിശുദ്ധസിംഹാസനത്തിന്‍റെ നയതന്ത്ര ഉദ്യോഗസ്ഥരായ നുണ്‍ഷിയോമാരെ  പരിശീലിപ്പിക്കുന്നതിനുള്ള വിദ്യാലയത്തില്‍, പ്രാദേശിക സഭയില്‍ ഒരു വര്‍ഷത്തെ പ്രേഷിത പ്രവര്‍ത്തനത്തില്‍ അനുഭവം സ്വന്തമാക്കേണ്ടതിന്‍റെ ആവശ്യം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് പാപ്പാ ആവശ്യപ്പെട്ടു.  ഈ കത്തിന്‍റെ തിയതി ഫെബ്രുവരി 11നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  

പരിശുദ്ധസിംഹാസനത്തിന്‍റെ നയതന്ത്രസേവനത്തിനായി തയ്യാറെടുക്കുന്ന പുരോഹിതന്മാരുടെ രൂപീകരണത്തിന്‍റെ ഭാഗമായി ഒരു വർഷം രൂപതയിലെ മിഷനറി ശുശ്രൂഷകള്‍ക്കായി നീക്കിവയ്ക്കണമെന്ന ആഗ്രഹമാണ് പാപ്പാ കത്തിലൂടെ പ്രകടിപ്പിക്കുന്നത്. പുരോഹിത ശുശ്രൂഷയ്ക്കായൊരുങ്ങുന്ന എല്ലാ യുവാക്കളിലും പ്രേഷിത അനുഭവം ഉപകാരപ്പെടുമെന്ന് ബോധ്യമുണ്ടെന്നും എന്നാൽ ഭാവിയിൽ പ്രത്യേകിച്ചും മാർപ്പാപ്പായുടെ പ്രതിനിധികളുമായി സഹകരിക്കാനും, പരിശുദ്ധ സിംഹാസനത്തിന്‍റെ നയതന്ത്രപ്രതിനിധികളായി രാഷ്ട്രങ്ങളോടും, പ്രത്യേക സഭകളോടും സഹകരിക്കാന്‍ വിളിക്കപ്പെടുമ്പോഴും പ്രേഷിത അനുഭവം ഉപകാരപ്പെടുമെന്ന് പ്രത്യാശിക്കുന്നതായി പാപ്പാ വ്യക്തമാക്കി.

“നിങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള നിങ്ങളുടെ ദൗത്യം നിങ്ങളെ ഒരു ദിവസം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകും” എന്ന് 2015 ജൂണിൽ പോണ്ടിഫിക്കൽ എക്ലെസിയാസ്റ്റിക്കൽ അക്കാദമിയെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ മാർപ്പാപ്പാ ഉദ്ധരിച്ചതിനെ അനുസ്മരിക്കുകയും ചെയ്തു.

ആഫ്രിക്കയിൽ, അനുരഞ്ജനത്തിനായുള്ള ദാഹവും, ലാറ്റിൻ അമേരിക്കയിൽ പോഷണത്തിന്‍റെയും ആഭ്യന്തരപരമായ വിശപ്പും, വടക്കേ അമേരിക്കയിൽ ഒഴിവാക്കലിൽ നിന്നും നിർവ്വചിക്കപ്പെട്ടിട്ടില്ലാത്തതും എന്നാല്‍ അനന്യതയുടെ വേരുകൾ വീണ്ടും കണ്ടെത്താനുള്ള ഉദ്ദേശ്യങ്ങളും, ഏഷ്യയിലും ഓഷ്യാനിയയിലും പൂർവ്വിക സംസ്കാരങ്ങളുടെ വിശാലതയെ പ്രവാസികളിലും, സംവാദങ്ങളിലും മയമാക്കാനുള്ള കഴിവിന്‍റെ വെല്ലുവിളിയുമുണ്ടെന്ന് സൂചിപ്പിച്ച് കൊണ്ട് യൂറോപ്പ് ഉണരണമെന്നും പാപ്പാ കത്തിലൂടെ ആഹ്വാനം ചെയ്തു. സഭയിലും, ലോകത്തിലും വർദ്ധിച്ചുവരുന്ന ഈ വെല്ലുവിളികളെ ക്രിയാത്മകമായി നേരിടാൻ പരിശുദ്ധ സിംഹാസനത്തിന്‍റെ  ഭാവി നയതന്ത്ര സേവനത്തിനായി തയ്യാറെടുക്കുന്നവര്‍ക്ക് ദൃഢമായ പൗരോഹിത്യ, അജപാലന രൂപീകരണത്തിനു പുറമെ,  അക്കാദമി വാഗ്ദാനം ചെയ്യുന്ന നിർദ്ദിഷ്ടവും, സ്വന്തം രൂപതയ്ക്ക് പുറത്തുള്ള ഒരു വ്യക്തിഗത ദൗത്യാനുഭവവും, മിഷനറി സഭകളുമായും, അവരുടെ സമൂഹങ്ങളുമായുള്ള സഹയാത്രയും, അവരുടെ ദൈനംദിന സുവിശേഷപ്രവർത്തനത്തിലുള്ള പങ്ക്പറ്റലും ആവശ്യമാണ്. ലോകമെമ്പാടും ചിതറിക്കിടക്കുന്ന പ്രത്യേക സഭകളില്‍ മിഷനറി സേവനത്തിനായി ഒരു വർഷം മുഴുവനും സമർപ്പിക്കുന്നതോടൊപ്പം അകാദമിയുടെ രൂപീകരണത്തിന്‍റെ പഠനവര്‍ഷത്തെ പാഠ്യപദ്ധതി സമ്പുഷ്ടമാക്കാനുള്ള പാപ്പായുടെ ആഗ്രഹം നടപ്പിലാക്കാൻ മോൺ. മറീനോയ്ക്കയച്ച കത്തില്‍ പാപ്പാ ആവശ്യപ്പെട്ടു. ഈ പുതിയ അനുഭവം അടുത്ത 2020/2021 അധ്യയന വർഷത്തിൽ പരിശീലനം ആരംഭിക്കുന്ന പുതിയ വിദ്യാർത്ഥികളിൽ നിന്ന് പ്രാബല്യത്തിൽ വരും."

ഈ പദ്ധതിയെക്കുറിച്ച് ആഴത്തിൽ വിശദീകരിക്കുവാന്‍  ഒന്നാമതായി, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റുമായി അടുത്ത സഹകരണവും, കൂടുതൽ കൃത്യമായി പറഞ്ഞാൽ, പരിശുദ്ധ സിംഹാസനത്തിന്‍റെ  നയതന്ത്രപരമായ വിഭാഗവുമായി പങ്കുവഹിക്കുന്നതിനുള്ള സഹകരണവും, (മൂന്നാം വിഭാഗം)പ്രത്യേക സഭകളെ തിരിച്ചറിഞ്ഞ് അവര്‍ക്ക് വിലപ്പെട്ട സഹായം നൽകുന്നതിനും, വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനും, അവരുടെ അനുഭവം അടുത്തറിയുന്നതിനും പാപ്പായുടെ പ്രതിനിധികളോടുള്ള സഹകരണവും കത്തില്‍ ചൂണ്ടികാണിച്ചു.

പരിശുദ്ധ സിംഹാസനത്തിന്‍റെ  ഭാവി നയതന്ത്രജ്ഞർക്കായുള്ള ഈ പുതിയ രീതിയിലുള്ള രൂപവത്കരണത്തിന്‍റെ മുന്നിൽ വരാനിടയുള്ള പ്രാരംഭ ആശങ്കകളെ മറികടന്നാൽ, പ്രോത്സാഹിപ്പിക്കപ്പെടേണ്ട മിഷനറി അനുഭവം മാത്രമല്ല, യുവ അക്കാദമിക് വിദഗ്ധർക്കും, അവർ സഹകരിക്കുന്ന വ്യക്തിഗത സഭകൾക്കും ഉപയോഗപ്രദമാകുമെന്ന് തനിക്കുറപ്പുണ്ടെന്ന് പാപ്പാ കത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു. കൂടാതെ സ്വന്തംരൂപതയ്ക്കു പുറത്ത് പ്രേഷിത സേവനത്തിന്‍റെ ഒരു സഞ്ചാരം നടത്താൻ തങ്ങളെത്തന്നെ സംലഭ്യമാക്കാനുള്ള ആഗ്രഹം സാർവത്രിക സഭയിലെ മറ്റ് പുരോഹിതന്മാരിലും ഉണർത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും പാപ്പാ സൂചിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 February 2020, 15:50