സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“തങ്ങളുടെ ബലഹീനതയും, വേദനയും ദൗര്‍ബ്ബല്യവും മൂലം നിരാശയിൽ ജീവിക്കുന്നവർക്ക് യേശുക്രിസ്തു തന്‍റെ കാരുണ്യം നൽകുന്നു. അവിടുത്തെ ജീവിതത്തിൽ പങ്കുകൊണ്ട് കരുണാദ്രസ്നേഹം അനുഭവിക്കാൻ അവിടുന്നു ക്ഷണിക്കുന്നു.”
ഫെബ്രുവരി പതിനൊന്നാം തിയതി പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ സൂചിപ്പിച്ചു. ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ലാറ്റിന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, എന്നിങ്ങനെ യഥാക്രമം 6 ഭാഷകളില്‍ #WorldDayOfTheSick #OurLadyOfLourdes എന്ന ഹാഷ്ടാഗില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.