തിരയുക

POPE-VATICAN/ POPE-VATICAN/ 

ഇതര ക്രൈസ്തവ സമൂഹങ്ങളെ ആദരിക്കണം! @pontifex

ജനുവരി 23-Ɔο തിയതി വ്യാഴാഴ്ച ‘ട്വിറ്ററി'ല്‍ കണ്ണിചേര്‍ത്തത്.

ജനുവരി 25, ശനിയാഴ്ച സമാപിക്കുന്ന ക്രൈസ്തവൈക്യവാരം മനസ്സിലേറ്റിയ സന്ദേശം :

“ഇതര ക്രൈസ്തവ സമൂഹങ്ങളെ ശ്രവിക്കുന്നതും, അവരുടെ വിശ്വാസ അനുഭവങ്ങളെയും സഭാചരിത്രവും മനസ്സിലാക്കുന്നതിനുമുള്ള സന്നദ്ധതയാണ്  സഭൈക്യമേഖലയിലെ ആതിഥ്യം.” @pontifex

Ecumenical hospitality requires a willingness to listen to other Christians, paying attention to their personal stories of faith and to the history of their community. @pontifex

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.   ജനുവരി 18-മുതല്‍  25-വരെ തിയതികളിലാണ്  ലോകമെമ്പാടും ക്രൈസ്തവ മക്കള്‍ സഭൈക്യവാരം  ആചരിക്കുന്നത്.    പൗലോസ് അപ്പസ്തോലന്‍റെ മാനസാന്തരത്തിരുനാള്‍ ദിനം ജനുവരി 25-ന് സഭൈക്യവാരം സമാപിക്കും.   ഇതിന്‍റെ  പശ്ചാത്തലത്തിലാണ് പാപ്പാ ഈ സന്ദേശം കണ്ണിചേര്‍ത്തത്.

translation : fr william nellikkal 


 

23 January 2020, 16:40