തിരയുക

Bushfires in New South Wales, Australia Bushfires in New South Wales, Australia 

ഓസ്ട്രേലിയന്‍ കുറ്റിക്കാടുകളിലെ തീക്കെടുതി

പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥനാപൂര്‍വ്വം അനുഭാവം പ്രകടിപ്പിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. പാപ്പായുടെ പൊതുവായ അഭ്യര്‍ത്ഥന
ഓസ്ട്രേലിയന്‍ ജനതയ്ക്കുവേണ്ടി

ജനുവരി 8–Ɔο തിയതി ബുധനാഴ്ച വത്തിക്കാനില്‍ സമ്മേളിച്ച പ്രതിവാര പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് ഏതാനും ദിവസങ്ങളായി തെക്കു-കിഴക്കന്‍ ഓസ്ട്രേലിയന്‍ തീരങ്ങളെ സാരമായി ബാധിച്ച കുറ്റിക്കാടുകളിലെ തീക്കെടുതിയില്‍ വിഷമിക്കുന്ന ജനതയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചത്.

2. പാപ്പായുടെ പ്രാര്‍ത്ഥനാ സാമീപ്യം
തന്നെ ശ്രവിക്കാനായി വത്തിക്കാനില്‍ എത്തിയ ആയിരങ്ങളോടും, മാധ്യമങ്ങളിലൂടെ തന്നെ ശ്രവിച്ച പതിനായിരങ്ങളോടുമായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് ഈ പ്രത്യേക പ്രാര്‍ത്ഥനാ അഭ്യര്‍ത്ഥന നടത്തിയത്. വത്തിക്കാനിലെ പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുത്ത ഓസ്ട്രേലിയന്‍ സംഘത്തിന്‍റെ സാന്നിദ്ധ്യത്തെക്കുറിച്ച് പാപ്പാ  എല്ലാവരെയും അനുസ്മരിപ്പിച്ചു.  എന്ന‌ി‌ട്ടാണ് ഈ ദിവസങ്ങളില്‍ കുറ്റിക്കാടുകളില്‍ പൊട്ടിപ്പുറപ്പെട്ട വന്‍തീയുടെ കെടുതികളും,  അതിനെ തുടര്‍ന്നുണ്ടായ അത്യുഷ്ണവും, വരള്‍ച്ചയും അനുഭവിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നെന്നും, അവരുടെ ചാരത്തു തന്‍റെ ആത്മീയ സാമീപ്യമുണ്ടെന്നും പാപ്പാ പ്രസ്താവിച്ചു.

3. അത്യുഷ്ണവും വരള്‍ച്ചയും
2019-ന്‍റെ അവസാനത്തിലും, 2020 പുതുവത്സരത്തിന്‍റെ ആരംഭത്തോടെയുമാണ് ഓസ്ട്രേലിയയുടെ തെക്കു കിഴക്കന്‍ തീരങ്ങളിലെ കുറ്റിക്കാടുകളില്‍ തീ നിരന്തരമായി പൊട്ടിപ്പുറപ്പെട്ടത്. ആള്‍ അപായം താരതമ്യേന കുറവാണെങ്കിലും, കൃഷിയിടങ്ങളും, മരങ്ങളും, വീടുകളും, കത്തിനശിച്ചതു കൂടാതെ വന്യമൃഗങ്ങളും പക്ഷികളും അഗ്നിക്ക് ഇരയായിട്ടുണ്ട്.
തീ പടര്‍ന്ന പ്രദേശങ്ങളിലെ താപനില ഈ ദിവസങ്ങളില്‍ 39-40 ഡിഗ്രി സെന്‍റിഗ്രേഡാണ്. പലയിടങ്ങളിലും അത്യുഷ്ണവും, വരള്‍ച്ചയും, ജലക്ഷാമവും ജനങ്ങള്‍ അനുഭവിക്കുന്നുണ്ട്. കൃഷ്ടിയങ്ങളും, ഭവനവും നഷ്ടപ്പെട്ടവര്‍ ആയിരങ്ങളാണ്. ഓസ്ട്രേലിയയുടെ ചരിത്രത്തിലെ വന്‍കെടുതിയാണ് 2020-ന്‍റെ ആരംഭത്തില്‍ രാജ്യത്തെ തെക്കു-പടിഞ്ഞാറന്‍ തീരങ്ങളില്‍ സംഭവിച്ച കുറ്റിക്കാടുകളില്‍ പടര്‍ന്നുപിടിച്ച വന്‍തീയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

4. ദേശീയ മെത്രാന്‍ സമിതിയുടെ സഹായം
ഓസ്ട്രേലിയയിലെ കത്തോലിക്ക മെത്രാന്‍ സമിതി ജനുവരി 26-Ɔο തിയതി ഞായറാഴ്ച ദിവ്യബലിമദ്ധ്യേ എടുക്കുന്ന പ്രത്യേക സ്ത്രോത്രക്കാഴ്ച തീയുടെ വന്‍ദുരന്തം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ ഉപയോഗിക്കുമെന്ന് പ്രസ്താവനയിലൂടെ അറിയിച്ചു.
 

08 January 2020, 18:45