തിരയുക

VATICAN-POPE-AUDIENCE VATICAN-POPE-AUDIENCE 

ഉക്രേനിയന്‍ വിമാനാപകടത്തില്‍ പാപ്പായുടെ ദുഃഖം

ടെഹ്റാനിലെ ഇമാം കൊയ്മീനി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും പറന്നുയര്‍ന്ന ഉക്രെയ്നിന്‍റെ വിമാനമാണ് തകര്‍ന്നത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

അനുശോചനവും പ്രാര്‍ത്ഥനയും
ഇറാന്‍റെ തലസ്ഥാന നഗരമായ ടെഹ്റാനു സമീപം ജനുവരി 8-Ɔο തിയതി ബുധനാഴ്ച രാവിലെ ഉണ്ടായ വിമാനാപകടത്തില്‍ മരണമടഞ്ഞ എല്ലാവരെയും ദൈവികകാരുണ്യത്തിനായി സമര്‍പ്പിക്കുകയും, ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളെയും, ബന്ധുമിത്രാദികളെയും അനുശോചനം അറിയിക്കുന്നതായി പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തില്‍ രേഖപ്പെടുത്തി.

ഈ ദുരന്തത്തിന്‍റെ ക്ലേശങ്ങള്‍ അനുഭവിക്കുന്ന സകലരെയും ദൈവം സമാശ്വസിപ്പിക്കട്ടെയെന്നു പ്രാര്‍ത്ഥിച്ചുകൊണ്ടും സമാധാനം നേര്‍ന്നുകൊണ്ടുമാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍വഴി അയച്ച സന്ദേശം പാപ്പാ ഫ്രാന്‍സിസ് ഉപസംഹരിച്ചത്.

യാത്രക്കാരും ജീവനക്കാരും മരണമടഞ്ഞ ദുരന്തം
ടെഹ്റാനില്‍നിന്നും പറന്നുയര്‍ന്ന ഉക്രയ്നിന്‍റെ ബോയിങ് 737-800 വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനത്തിലുണ്ടായിരുന്ന വിവിധ രാജ്യക്കാരായ യാത്രക്കാരും ജീവനക്കാരും മരണമടഞ്ഞതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 176-പേരാണ് ആകെ മരണമടഞ്ഞത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 January 2020, 16:00